റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

ജിഎസ്ടി ഇളവുകള്‍ ഉപഭോക്താക്കളെ ബോധ്യപ്പെടുത്താന്‍ വ്യാപാരികള്‍ വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) ഇളവുകള്‍ ഉള്‍പ്പെടുത്തിയ പുതുക്കിയ വിലപട്ടിക ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍ കമ്പനികളോടാവശ്യപ്പെട്ടു. ഇളവുകള്‍ എന്തെന്ന് ഉപഭോക്താക്കള്‍ക്ക് ബോധ്യപ്പെടുകയും അതിനനുസരിച്ച് വാങ്ങല്‍ ക്രമീകരിക്കാന്‍ അവര്‍ക്ക് സാധിക്കുകയും വേണം, ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വ്യവസായ സ്ഥാപനങ്ങള്‍, ബിസിനസ് ചേംബറുകള്‍, മന്ത്രാലയ പ്രതിനിധികള്‍ എന്നിവരുമായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സസ് ആന്‍ഡ് കസ്റ്റംസ് (സിബിഐസി) ഇത് സംബന്ധിച്ച് യോഗം നടത്തി. ജിഎസ്ടിക്ക് മുമ്പും ജിഎസ്ടിക്ക് ശേഷവുമുള്ള വിലകള്‍ റീട്ടെയില്‍ ഔട്ട്ലെറ്റുകളിലും ഡീലര്‍ഷിപ്പുകളിലും പ്രദര്‍ശിപ്പിക്കാന്‍ സിബിഐസി ആവശ്യപ്പെട്ടതായാണ് വിവരം. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ബോധ്യമാകുന്നതരത്തിലാകണം വിലപട്ടിക പ്രദര്‍ശിപ്പിക്കേണ്ടത്. ഇത് വഴി വിലകള്‍ താരതമ്യം ചെയ്യാനും വാങ്ങല്‍ തീരുമാനങ്ങളെടുക്കാനും അവര്‍ക്ക് സാധിക്കും.

പുതുക്കിയ വില പട്ടികകള്‍ ഔദ്യോഗിക ജിഎസ്ടി വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യും. ജിഎസ്ടി ഇളവിന്റെ 90 ശതമാനവും കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. തല്‍ഫലമായി, ടെലിവിഷനുകള്‍, എയര്‍ കണ്ടീഷണറുകള്‍, മോണിറ്ററുകള്‍, ഡിഷ്വാഷറുകള്‍ തുടങ്ങിയ ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെ വില ഏകദേശം 10 ശതമാനവും ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളുടെ വില 12 മുതല്‍ 15 ശതമാനം വരെയും കുറയും.

വ്യവസായ പ്രതിനിധികളുടെ പ്രതികരണം വളരെ പ്രോത്സാഹജനകമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. നികുതി ഇളവുകള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാമെന്ന് മിക്ക കമ്പനികളും സമ്മതിച്ചു. ഉല്‍പ്പന്നങ്ങള്‍ കൂടുതല്‍ താങ്ങാനാവുന്നതാക്കി ഡിമാന്‍ഡ് ഉത്തേജിപ്പിക്കുകയും ഇതുവഴി സാമ്പത്തിക വളര്‍ച്ച ഉറപ്പുവരുത്തുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യം. വിലക്കുറവുകള്‍ സുതാര്യവും ആക്സസ് ചെയ്യാവുന്നതുമാക്കി മാറ്റുന്നതിലൂടെ, ഉപഭോക്തൃ ആത്മവിശ്വാസം വളര്‍ത്താമെന്നും പ്രധാന മേഖലകളിലുടനീളം ഉപഭോഗം പ്രോത്സാഹിപ്പിക്കാമെന്നും സര്‍ക്കാര്‍ കരുതുന്നു.

പുതിയ ജിഎസ്ടി ഇളവുകള്‍ സെപ്തംബര്‍ 22 നാണ് പ്രാബല്യത്തില്‍ വരിക.

X
Top