
ന്യൂഡല്‍ഹി: കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത് 7.08 ലക്ഷം കോടി രൂപയുടെ നികുതി വെട്ടിപ്പ്. ഇതില്‍ 1.79 ലക്ഷം കോടി രൂപ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് (ഐടിസി) വഞ്ചനയാണ്.
2020-21 വര്‍ഷത്തില്‍ 49384 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പും 21-22 വര്‍ഷത്തില്‍ 73238 കോടി രൂപയുടെ വെട്ടിപ്പും 2022-23 വര്‍ഷത്തില്‍ 1.32 ലക്ഷം കോടി രൂപയുടെ വെട്ടിപ്പും 2023-24 വര്‍ഷത്തില്‍ 2.3 ലക്ഷം കോടി രൂപയുടെ വെട്ടിപ്പും 2024-25 വര്‍ഷത്തില്‍ 2.23 ലക്ഷം കോടി രൂപയുടെ വെട്ടിപ്പും കണ്ടെത്തി.
ഇതില്‍ യഥാക്രമം 31 233 കോടി രൂപയും 28022 കോടി രൂപയും 24140 കോടി രൂപയും 36374 കോടി രൂപയും 58772 കോടി രൂപയും ഐടിസി വഞ്ചനകളാണ്.
ചരക്ക് സേവന നികുതി (GST) പ്രകാരം, വിതരണക്കാരില്‍ നിന്നുള്ള വാങ്ങലുകള്‍ക്ക് ബിസിനസുകള്‍ അടയ്ക്കുന്ന നികുതികളെയാണ് ഐടിസി എന്ന് പറയുന്നത്. അന്തിമ ഔട്ട്പുട്ട് നികുതി അടയ്ക്കുന്ന സമയത്ത് ഈ നികുതി ഒരു ക്രെഡിറ്റായോ കിഴിവായോ ക്ലെയിം ചെയ്യാം.അതേസമയം വ്യാജ സ്ഥാപനങ്ങള്‍ തുടങ്ങി അതിന്റെ പേരില്‍ ഐടിസി ക്ലെയിം ചെയ്യുന്നത് വലിയ വെല്ലുവിളിയാണുയര്‍ത്തുന്നത്.
ജിഎസ്ടി വെട്ടിപ്പ് തടയാന്‍ നിരവധി നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്. ഇലക്ട്രോണിക് ഇന്‍വോയ്‌സ് സൃഷ്ടിക്കാന്‍ ഉടമകളെ നിര്‍ബന്ധിക്കുക, ഡാറ്റ അനലിറ്റിക്‌സും എഐ ടൂളുകളുമുപയോഗിച്ചുള്ള ജിഎ്‌സടി നെറ്റ് വര്‍ക്ക്, പരിശോധനയും ഓഡിറ്റും അടിസ്ഥാനമാക്കിയ റിസ്‌ക്ക് സ്‌ക്കോറുകള്‍, നികുതി തിരിച്ചടവ് മുടക്കിയ ഉടമകളെ സ്വമേധയാ നികുതി അടയ്്ക്കാന്‍ പ്രേരിപ്പിക്കുക തുടങ്ങിയവ അവയില്‍ ചിലതാണ്.