രാജ്യത്തിന്റെ ജിഡിപി കണക്കുകളില്‍ വാക്‌പോര് മുറുകുന്നുറിയല്‍ എസ്റ്റേറ്റ് കമ്പനികള്‍ക്ക് സുപ്രീം കോടതിയുടെ താക്കീത്കൊച്ചി വിമാനത്താവളത്തിലെ ഭാവി വികസന പദ്ധതികള്‍ തയാറാക്കുന്നതിന് 6.64 കോടിയുടെ കരാർഗോതമ്പ് കയറ്റുമതി നിയന്ത്രണങ്ങൾ നീക്കി കേന്ദ്രസർക്കാർ; ആഭ്യന്തര വിപണിയിൽ വില കുതിച്ചുയരുന്നുഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയർത്തി ജപ്പാൻ ക്രെഡിറ്റ് റേറ്റിംഗ് ഏജൻസി; ഇന്ത്യയിപ്പോൾ ‘സ്ഥിരതയാർന്നത്’ എന്ന ഗണത്തിൽ

1352 കോടി നികുതിയടക്കണമെന്ന് പതഞ്ജലിക്ക് ജിഎസ്ടി നോട്ടീസ്

ന്യൂഡല്‍ഹി: 1352 കോടി നികുതിയടക്കണമെന്നാവശ്യപ്പെട്ട് പതഞ്ജലി ഗ്രൂപ്പിന് ജിഎസ്ടി നോട്ടീസ്. ജിഎസ്ടി ഡിപ്പാര്‍ട്ട്‌മെന്റാണ് നോട്ടീസ് നല്‍കിയത്. കമ്പനിയുടെ വരുമാനവുമായി ബന്ധപ്പെട്ട കണക്കുകളിലെ ക്രമക്കേടുകള്‍ക്കാണ് നോട്ടീസ്.

റഗുലേറ്ററി ഫയലിങ്ങില്‍ നോട്ടീസ് ലഭിച്ച വിവരം ബാബ രാംദേവിന്റെ പതഞ്ജലി ഗ്രൂപ്പ് സ്ഥിരീകരിച്ചു. ചെന്നൈ നോര്‍ത്ത് ഡിവിഷനാണ് നോട്ടീസ് നല്‍കിയത്. മെയ് 25നാണ് നോട്ടീസ് ലഭിച്ചത്.കമ്പനിയുടെ ജിഎസ്ടിആര്‍-3b പ്രതിമാസ റിട്ടേണിലും ജിഎസ്ടിആര്‍-7 റിട്ടേണിലും വൈരുധ്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ജിഎസ്ടി കൗണ്‍സില്‍ നടപടിയുണ്ടായത്.

നോട്ടീസ് പ്രകാരം 1352 കോടിയാണ് പതഞ്ജലി ഗ്രൂപ്പ് അടക്കേണ്ടത്. ഇതില്‍ 676.46 കോടി വീതം എസ്ജിഎസ്ടിയും സിജിഎസ്ടിയും 135.29 കോടി ഇതിന്റെ പിഴയുമാണ്. 18 ശതമാനം പലിശയാണ് അടക്കേണ്ടത്.

ടാക്‌സ് അഡൈ്വസറുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുകയാണെന്ന് പതഞ്ജലി ഗ്രൂപ്പ് പ്രകരിച്ചു. ഇക്കാര്യത്തിന് കൃത്യമായ മറുപടി നല്‍കുമെന്ന് കമ്പനി വ്യക്തമാക്കി. സമയത്തിനുള്ളില്‍ തന്നെ മറുപടി നല്‍കുമെന്നും കമ്പനി അറിയിച്ചു. നോട്ടീസില്‍ നിന്ന് കമ്പനിക്ക് ഒരു നഷ്ടവും ഉണ്ടാവില്ലെന്നും പതഞ്ജലി ഗ്രൂപ്പ് വ്യക്തമാക്കി.

എത്രത്തോളം ബാധ്യത ഇതുമൂലമുണ്ടാകുമെന്ന് കണക്കെടുപ്പിന് ശേഷം മാത്രമേ മനസിലാകുവെന്നും കമ്പനി അറിയിച്ചു.

X
Top