ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ജിഎസ്ടി: ഇ-ഇന്‍വോയ്‌സിംഗിനുള്ള പരിധി 5 കോടി രൂപയായി കുറച്ചു

ന്യൂഡല്‍ഹി: ഇ-ഇന്‍വോയിസിംഗിനുള്ള പരിധി 10 കോടിയില്‍ നിന്ന് 5 കോടി രൂപയായി കുറയ്ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം. ഇതോടെ ചെറുകിട ബിസിനസുകള്‍ 2023 ഓഗസ്റ്റ് 1 മുതല്‍ ഇ-ഇന്‍വോയ്‌സുകള്‍ വഴിയാകും. 2017 ലെ കേന്ദ്ര ചരക്ക് സേവന നികുതി ചട്ടങ്ങളിലെ അധികാരങ്ങള്‍ വിനിയോഗിച്ച് കൗണ്‍സിലിന്റെ ശുപാര്‍ശ പ്രകാരം സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ ഭേദഗതി വരുത്തി.

ഇ-ഇന്‍വോയിസിംഗ് ഘട്ടം ഘട്ടമായി നടപ്പാക്കുന്നത് മുഴുവന്‍ നികുതി ആവാസവ്യവസ്ഥയ്ക്കും ഗുണകരമാണ്, എഎംആര്‍ജി & അസോസിയേറ്റ്‌സ് സീനിയര്‍ പാര്‍ട്ണര്‍ രജത് മോഹന്‍ പറഞ്ഞു. കൂടുതല്‍ പേര്‍ നികുതിയടക്കുക വഴി ശേഖരണം വര്‍ദ്ധിപ്പിക്കാനാകും. ഇ-ഇന്‍വോയിസിംഗ് പരിധി കുറയ്ക്കുന്നത് എംഎസ്എംഇ മേഖലയിലേക്ക് ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ വ്യാപിപ്പിക്കും.

മാത്രമല്ല,ചെലവ് കുറയ്ക്കുക, പിശകുകള്‍ യുക്തിസഹമാക്കുക, ദീര്‍ഘകാലാടിസ്ഥാനത്തില്‍ വേഗത്തില്‍ ഇന്‍വോയ്‌സ് പ്രോസസ്സിംഗ് നടത്തുക എന്നിവ വഴി ബിസിനസ് പ്രവര്‍ത്തനം മെച്ചപ്പെടും.500 കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ള കമ്പനികള്‍ക്ക് ബിസിനസ്-ടു-ബിസിനസ് (ബി 2 ബി) ഇടപാടുകള്‍ക്കായി ഇ-ഇന്‍വോയ്‌സിംഗ് 2020 ഒക്ടോബറില്‍ നിര്‍ബന്ധമാക്കിയിരുന്നു

2021 ഏപ്രില്‍ 1 മുതല്‍, 50 കോടി രൂപയില്‍ കൂടുതല്‍ വിറ്റുവരവുള്ള കമ്പനികള്‍ ബി 2 ബി ഇ-ഇന്‍വോയ്‌സുകള്‍ സൃഷ്ടിക്കുന്നുണ്ട്. 2022 ഏപ്രില്‍ 1 മുതല്‍ പരിധി 20 കോടി രൂപയായും 2022 ഒക്ടോബര്‍ 1 മുതല്‍ പരിധി 10 കോടി രൂപയായും കുറച്ചു.

X
Top