സ്മാർട്ട്‌ സിറ്റി: ടീകോമിന് നഷ്ടപരിഹാരം നൽകാനുള്ള മന്ത്രിസഭാ തീരുമാനം കരാറിന് വിരുദ്ധംസ്മാർട് സിറ്റിയിൽ ടീകോമിനെ ഒഴിവാക്കൽ: തകരുന്നത് ദുബായ് മോഡൽ ഐടി സിറ്റിയെന്ന സ്വപ്നംകേരളത്തിൽ റിയൽ എസ്റ്റേറ്റ് വളരുമെന്ന് ക്രിസിൽസ്വർണക്കള്ളക്കടത്തിന്റെ മുഖ്യകേന്ദ്രമായി മ്യാൻമർസേവന മേഖലയിലെ പിഎംഐ 58.4 ആയി കുറഞ്ഞു

ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന്

ന്യൂഡൽഹി: മദ്യനിര്‍മാണത്തിന് ആവശ്യമായതും എന്നാല്‍ നേരിട്ട് കഴിക്കാന്‍ പാടില്ലാത്തതുമായ എക്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോളുമായി (ഇഎന്‍എ) ബന്ധപ്പെട്ട് ജിഎസ്ടി നിയമത്തില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം ഇന്ന് നടക്കുന്ന കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാരുടെ ജിഎസ്ടി കൗണ്‍സില്‍ യോഗം പരിഗണിച്ചേക്കും.

വ്യാവസായിക ആവശ്യത്തിനുള്ള ആല്‍ക്കഹോള്‍ ജി.എസ്.ടിയുടെ പരിധിയില്‍ വരില്ലെന്ന് വ്യക്തമാക്കുകയാണ് ഈ മാറ്റത്തിലൂടെ ഉദ്ദേശിക്കുന്നത്.

ഇരട്ട നികുതി ഈടാക്കുന്ന സാഹചര്യം ഒഴിവാക്കി മദ്യവ്യവസായ രംഗത്തിന് ആശ്വാസം നല്‍കാനാണ് നടപടി. ഈ വകയിലുള്ള മുന്‍കാല നികുതി കുടിശിക ഈടാക്കുന്നതും ഒഴിവാക്കിയേക്കും.

ഉദ്യോഗസ്ഥ തലത്തിലുള്ള സമിതിയുടെ നിയമഭേദഗതി ശുപാര്‍ശകള്‍ ജി.എസ്.ടി കൗണ്‍സില്‍ അവലോകനം ചെയ്യും.

ഇഎന്‍എയെ ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കുന്ന വിധം വ്യക്തമായ നിര്‍വചനത്തിന് കേന്ദ്ര-സംസ്ഥാന ജിഎസ്ടി നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരേണ്ടതുണ്ട്.

അതേസമയം വാറ്റ്, എക്‌സൈസ് തീരുവ എന്നിവയുടെ പരിധിയില്‍ ഇഎന്‍എ തുടരുകയും ചെയ്യും.

X
Top