
ന്യൂഡല്‍ഹി: രാജ്യത്തിന്റെ ജിഎസ്ടി (ചരക്ക് സേവന നികുതി) വരുമാനം തുടര്‍ച്ചയായ ഏഴാം മാസത്തിലും 1.4 ലക്ഷം കോടിയ്ക്ക് മുകളിലെത്തി. ഔദ്യോഗിക കണക്കനുസരിച്ച് 1.48 ലക്ഷം കോടി രൂപയാണ് സെപ്തംബറില്‍ പിരിച്ച ജിഎസ്ടി വരുമാനം. തൊട്ടുമുന്‍വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 26 ശതമാനം വര്‍ധനവാണിത്. 1,16,393 കോടി രൂപയാണ് 2021 ജൂലൈയില്‍ ശേഖരിച്ചത്.
ഏറ്റവും കൂടുതല്‍ നികുതി ശേഖരിച്ചത് ഈ വര്‍ഷം ഏപ്രിലിലാണ്, 167,540 കോടി രൂപ. സെപ്തംബറില്‍ പിരിച്ച ജിഎസ്ടി വരുമാനത്തില്‍ 25,271 കോടി രൂപ കേന്ദവിഹിതവും 31,813 കോടി രൂപ സംസ്ഥാനവിഹിതവുമാണ്. കേന്ദ്രസംസ്ഥാന സര്‍ക്കാറുകള്‍ക്ക് സംയുക്തമായി ലഭ്യമായത് 10,137 കോടി രൂപ.
ഇറക്കുമതി ചരക്കുകളുടെ മേല്‍ ചുമത്തിയ 995 കോടിയും ഇതില്‍ ഉള്‍പ്പെടുന്നു. സംയുക്ത ജിഎസ്ടി 31,880 കോടി രൂപ, 27,403 കോടി രൂപ എന്നിങ്ങനെ യഥാക്രമം കേന്ദ്ര, സംസ്ഥാനങ്ങള്‍ വീതിച്ചെടുത്തു. ഇതോടെ കേന്ദ്രത്തിന്റെ മൊത്തം വരുമാനം 57,151 കോടി രൂപയും സംസ്ഥാനങ്ങളുടേത് 59,216 കോടി രൂപയുമായി മാറി.
ഇതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പിരിച്ച മൊത്തം ജിഎസ്ടി 8.93 ലക്ഷം കോടി രൂപയൂടേതായി. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 32 ശതമാനം വര്‍ധന.12 സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ജിഎസ്ടി വരുമാനം സെപ്തംബറില്‍ 14 ശതമാനത്തില്‍ കുറവായി.
സംരക്ഷിത ജിഎസ്ടി വരുമാന കാലയളവ് ജൂണ്‍ 30ന് അവസാനിച്ചതിനാല്‍, കഴിഞ്ഞ വര്‍ഷത്തെ ഇതേ മാസത്തെ അപേക്ഷിച്ച് സംസ്ഥാനങ്ങളുടെ ശേഖരം 14 ശതമാനം കൂടുതലല്ലെങ്കില്‍ അവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കില്ല.ഓഗസ്റ്റ് വില്‍പ്പനയുടെ നികുതിയാണ് സെപ്തംബര്‍ മാസത്തില്‍ ശേഖരിക്കുക.






