വിമാന യാത്രാ നിരക്കുകള്‍ നിയന്ത്രിക്കാന്‍ പുതിയ സംവിധാനം ഉടന്‍ഐഡിബിഐ ബാങ്കിന്റെ വില്‍പ്പന ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടും

കേരളത്തിന്റെ ജിഎസ്ടി പിരിവിൽ 9% വർധന; കേന്ദ്ര വിഹിതമായി ലഭിച്ചത് 13,252 കോടി

തിരുവനന്തപുരം: ചരക്ക്-സേവന നികുതിയായി (ജിഎസ്ടി/gst) ഓഗസ്റ്റിൽ കേരളത്തിൽ(Keralam) പിരിച്ചെടുത്തത് 2,511 കോടി രൂപ. 2023 ഓഗസ്റ്റിലെ 2,306 കോടി രൂപയേക്കാൾ 9% അധികം. കഴിഞ്ഞ ജൂലൈയിൽ 2,493 കോടി രൂപയായിരുന്നു സംസ്ഥാനത്തെ സമാഹരണം.

ജൂണിലെ കണക്കുകൾ കേന്ദ്രം പുറത്തുവിട്ടിരുന്നില്ല. എന്നാൽ, സംസ്ഥാന നികുതി വകുപ്പിന്റെ കണക്കുപ്രകാരം ഇത് 2,643.45 കോടി രൂപയാണ്.

സംസ്ഥാന ജിഎസ്ടി (എസ്ജിഎസ്ടി), സംയോജിത ജിഎസ്ടിയിലെ (ഐജിഎസ്ടി) സംസ്ഥാന വിഹിതം എന്നീ ഇനങ്ങളിലായി കഴിഞ്ഞമാസം കേരളത്തിന് 13,252 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റിലെ 13,080 കോടി രൂപയേക്കാൾ ഒരു ശതമാനം മാത്രം അധികം.

നിരവധി സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഓഗസ്റ്റിലും ജിഎസ്ടി പിരിവിൽ നെഗറ്റീവ് വളർച്ചയാണ് രേഖപ്പെടുത്തിയത്. അരുണാചൽ (-10%), നാഗാലാൻഡ് (-18%), മിസോറം (-13%), മേഘാലയ (-18%), ഛത്തീസ്ഗഢ് (-10%), ദാദ്ര ആൻഡ് നാഗർ ഹവേലി (-1%), ലക്ഷദ്വീപ് (-44%), ആന്ധ്രാപ്രദേശ് (-5%) എന്നിവയാണ് നെഗറ്റീവിലേക്ക് വീണത്.

ചണ്ഡീഗഢ് (+27%), ഡൽഹി (+22%), മണിപ്പുർ (+38%), ആൻഡമാൻ ആൻഡ് നിക്കോബാർ (+29%), ലഡാക്ക് (+23%) എന്നിവ വളർച്ചാനിരക്കിൽ‌ മുന്നിലെത്തി. എന്നാൽ, ഏറ്റവുമധികം ജിഎസ്ടി സമാഹരിച്ച സംസ്ഥാനം സാമ്പത്തിക തലസ്ഥാനമായ മുംബൈ ഉൾപ്പെടുന്ന മഹാരാഷ്ട്ര തന്നെയാണ് (26,367 കോടി രൂപ).

12,344 കോടി രൂപയുമായി കർണാടക രണ്ടാമതും 10,344 കോടി രൂപയുമായി ഗുജറാത്ത് മൂന്നാമതും 10,181 കോടി രൂപയുമായി തമിഴ്നാട് നാലാമതുമാണ്. വെറും രണ്ടുകോടി രൂപ മാത്രം സമാഹരിച്ച ലക്ഷദ്വീപാണ് ഏറ്റവും പിന്നിൽ.

X
Top