
ന്യൂഡല്‍ഹി: ഭക്ഷ്യ, രാസവള സബ്‌സിഡികള്‍ ബജറ്റ് തുകയെ മറികടക്കില്ലെന്നും വരുമാന ലക്ഷ്യങ്ങള്‍ എളുപ്പത്തില്‍ കൈവരിക്കാനാകുമെന്നും ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍. അതുകൊണ്ടുതന്നെ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ ധനകമ്മിലക്ഷ്യം കൈവരിക്കാനാകും. തെരഞ്ഞെടുപ്പ് സംബന്ധിച്ച ചെലവുകള്‍ ഇവിടെ തടസ്സമാകില്ലെന്നും ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു
ധനക്കമ്മി ലക്ഷ്യം ആഭ്യന്തര ഉത്പാദനത്തിന്റെ 6.4 ശതമാനത്തില്‍ നിന്ന് 5.9 ശതമാനമാക്കി കുറയ്ക്കാന്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തയ്യാറായിരുന്നു. മൊത്ത നികുതി വരുമാനം 10.5 ശതമാനമുയര്‍ന്ന് 33.61 കോടി രൂപയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.മൊത്ത ചെലവ് 7.5 ശതമാനം കുറഞ്ഞ് 45.03 ലക്ഷം കോടി രൂപ.
ഭക്ഷ്യ,രാസവള സബ്‌സിഡികള്‍ വെട്ടിച്ചുരുക്കാനും സര്‍ക്കാര്‍ തയ്യാറായി. വളം സബ്‌സിഡി 50,000 കോടി രൂപ കുറച്ച് 1.75 ലക്ഷം കോടി രൂപയാകുമ്പോള്‍ ഭക്ഷ്യ സബ്‌സിഡി 90,000 കോടി രൂപ കുറഞ്ഞ് 1.97 ലക്ഷം കോടി രൂപയിലെത്തും. എണ്ണ, വാതക വിലക്കുറവും ശുഭസൂചനയാണ്.
പണപ്പെരുപ്പം 5 ശതമാനമായാല്‍ ജിഡിപി 5.5 ശതമാനമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു. നോമിനല്‍ ജിഡിപി 10.5 ശതമാനമാണ് കണക്കുകൂട്ടുന്നത്.