പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

ഹരിതോര്‍ജ്ജ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ മൂന്നംഗ സമിതി

ന്യൂഡല്‍ഹി: അപ്രതീക്ഷിത തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം മൂന്നംഗ പാനല്‍ രൂപീകരിക്കുന്നു. പ്രമുഖ വ്യക്തികളുള്‍പ്പെട്ട പാനല്‍ കരാര്‍, കരാറുകള്‍ക്കപ്പുറമുള്ള പ്രശ്‌നങ്ങള്‍, സര്‍ക്കാര്‍ നിയുക്ത പദ്ധതി നിര്‍വഹണ ഏജന്‍സികളും ഡെവലപ്പര്‍മാരും കരാറുകാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ എന്നിവ പരിഹരിക്കും. ഊര്‍ജ്ജ, പുനരുപയോഗ ഊര്‍ജ്ജ മന്ത്രി ആര്‍ കെ സിങ്ങിന്റെ അംഗീകാരത്തോടെയാണ് സമിതി രൂപീകരിക്കുന്നത്.

യാത്രയ്ക്കും താമസത്തിനുമുള്ള ചെലവ് ഒഴിവാക്കാന്‍ ദേശീയ തലസ്ഥാന മേഖലയിലെ (എന്‍സിആര്‍) പ്രമുഖ വ്യക്തികളില്‍ നിന്ന് അംഗങ്ങളെ തിരഞ്ഞെടുക്കും. അംഗങ്ങളുടെ ഉയര്‍ന്ന പ്രായപരിധി 70 വയസ്സായി നിജപ്പെടുത്തിയിട്ടുണ്ട്. പുനരുല്‍പ്പാദന ശേഷി വര്‍ദ്ധനവിനെ ബാധിക്കുന്ന തര്‍ക്കങ്ങള്‍ തടയുക ലക്ഷ്യമിട്ടാണ് നീക്കമെന്ന് മന്ത്രാലയം അറിയിച്ചു.

2030 ഓടെ 500 ജിഗാവാട്ട് ശുദ്ധ ഊര്‍ജ്ജ ശേഷി എന്ന ലക്ഷ്യം പൂര്‍ത്തികരിക്കാന്‍ പാനല്‍ സഹായിക്കും. എസ്ഇസിഐ, എന്‍ടിപിസി, എന്‍എച്ച്പിസി, എസ്‌ജെവിഎന്‍ തുടങ്ങിയ നിയുക്ത ഏജന്‍സികള്‍ വഴി നടപ്പാക്കുന്ന എല്ലാ പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍, പ്രോഗ്രാമുകള്‍ അല്ലെങ്കില്‍ പദ്ധതികള്‍ എന്നിവ ഈ തര്‍ക്ക പരിഹാര സംവിധാനത്തിന്റെ പരിധിയില്‍ വരും.

X
Top