ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയവര്‍ക്ക്’യുണീക്ക് കോഡ്’; പാന്‍, ആധാര്‍ എന്നിവയുമായി ബന്ധിപ്പിക്കും

ന്യൂഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെടുന്ന കമ്പനികള്‍ക്കും വ്യക്തികള്‍ക്കും പാന്‍ അല്ലെങ്കില്‍ ആധാറുമായി ബന്ധിപ്പിക്കുന്ന ഒരു ‘സവിശേഷ കോഡ്’ നല്‍കുന്നു. ഒരു പോലീസ് യൂണിറ്റോ കേന്ദ്ര അന്വേഷണ ഏജന്സിയോ പ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ദേശീയ സാമ്പത്തിക കുറ്റകൃത്യ റെക്കോര്‍ഡിലേക്ക് (എന്‍ഇആര്‍ഒ) ഫീഡ് ചെയ്തുകഴിഞ്ഞാല്‍ കോഡ് ജനറേറ്റഡ് ആകും.

കുറ്റാരോപിതരായ സ്ഥാപനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ എതിരെ ഒരു മള്‍ട്ടി ഏജന്‍സി അന്വേഷണം വേഗത്തില്‍ ആരംഭിക്കാന്‍ നീക്കം സഹായിക്കും. നിലവില്‍ ഇക്കാര്യത്തില്‍ കാലവിളംബം നേരിടുന്നു. കോഡിനെ ഔദ്യോഗികമായി ‘യുണീക്ക് ഇക്കണോമിക് ഒഫെന്‍ഡര്‍ കോഡ്’ എന്ന് വിളിക്കുമെന്നും പ്രതി ഒരു വ്യക്തിയാണെങ്കില്‍ ആധാറുമായും കമ്പനിയാണെങ്കില്‍ പെര്‍മനന്റ് അക്കൗണ്ട് നമ്പറുമായും (പാന്‍) ബന്ധിപ്പിക്കുമെന്നും റിപ്പോര്‍ട്ട് പറഞ്ഞു.

പ്രാബല്യത്തില്‍ വന്നാല്‍, സാമ്പത്തിക കുറ്റാരോപിതരായ പ്രശസ്തരും അപ്രശസ്തരുമായ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കോഡ് ബാധകമാകും. ഡാറ്റകളുടെ കേന്ദ്ര ശേഖരമായ എന്‍ഇഒആര്‍ അടുത്ത നാലോ അഞ്ചോ മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഈ വര്‍ഷം അവസാനം നടക്കുന്ന പാരീസ് ആസ്ഥാനമായുള്ള ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) യോഗത്തില്‍ ഇന്ത്യ പദ്ധതി അവതരിപ്പിക്കുന്നുണ്ട്.

X
Top