Alt Image
പതിറ്റാണ്ടുകള്‍ക്ക് ശേഷം പുതിയ ആദായ നികുതി ബില്‍; എന്താണ് പഴയ നികുതി നിയമത്തിൽ നിന്നുള്ള മാറ്റങ്ങൾഇന്ത്യന്‍ പ്രവാസികളുടെ പണമയക്കല്‍ കുത്തനെ കൂടികേരളത്തിലെ ഗ്രാമങ്ങളിൽ വിലക്കയറ്റം രൂക്ഷം; മിക്ക ഭക്ഷ്യോൽപന്നങ്ങൾക്കും വില കൂടിറീട്ടെയിൽ പണപ്പെരുപ്പ നിരക്ക് കുറഞ്ഞുഇന്ത്യയിലെ ഗോതമ്പ് ഉത്പാദനം 114 ദശലക്ഷം ടണ്ണായി ഉയരും

എൻടിപിസി, അൾട്രാടെക് സിമന്റ്‌സ് എന്നീ കമ്പനികൾക്ക് പിഴ ചുമത്തി കൽക്കരി മന്ത്രാലയം

ഡൽഹി: എൻ‌ടി‌പി‌സി, അൾ‌ട്രാടെക് സി‌മന്റ്‌സ് എന്നിവയുൾപ്പെടെ നാല് കമ്പനികൾക്ക് പിഴ ചുമത്തിയതായി കൽക്കരി മന്ത്രാലയം അറിയിച്ചു. ഈ കമ്പനികൾക്ക് അനുവദിച്ച കൽക്കരി ബ്ലോക്കുകൾ പ്രവർത്തനക്ഷമമാക്കുന്നതിലെ കാലതാമസത്തിനും ഉൽ‌പാദന ലക്ഷ്യങ്ങൾ നഷ്‌ടപ്പെടുത്തിയതിനുമാണ് മന്ത്രാലയം പിഴ ചുമത്തിയത്. സ്‌ക്രൂട്ടിനി കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് മന്ത്രാലയത്തിന്റെ നടപടി. ക്യാപ്‌റ്റീവ് എൻഡ് ഉപയോഗത്തിനും, കൽക്കരി വിൽക്കുന്നതിനും, വാണിജ്യ ഖനനത്തിനുമായി സ്ഥാപനങ്ങൾക്ക് അനുവദിച്ച കൽക്കരി ബ്ലോക്കുകളുമായി ബന്ധപ്പെട്ടതാണ് പ്രശ്നം.

ഈയിടെ നടന്ന 17-ാമത്തെ യോഗത്തിൽ 24 കൽക്കരി ഖനികളുടെ കേസുകൾ അവലോകനം ചെയ്‌ത സൂക്ഷ്മപരിശോധനാ കമ്മിറ്റി, തേനുഘട്ട് വിദ്യുത് നിഗം ​​(രാജ്‌ബർ ഇ&ഡി), ടോപ്‌വർത്ത് ഉർജ & മെറ്റൽസ് (മാർക്കി മംഗ്ലി-ഐ), അൾട്രാടെക് സിമന്റ്‌സ്. (ബിച്ചാർപൂർ), നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (തലൈപ്പള്ളി) എന്നീ നാല് കമ്പനിയുടെ കേസുകളിൽ പെർഫോമൻസ് സെക്യൂരിറ്റിയുടെ ആനുപാതികമായ വിനിയോഗം ശുപാർശ ചെയ്തിട്ടുള്ളതായി കൽക്കരി മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

X
Top