ഡോളറിനെതിരെ നിലമെച്ചപ്പെടുത്തി രൂപഇന്ത്യയ്‌ക്കെതിരായ യുഎസിന്റെ പിഴ ചുമത്തല്‍,വളര്‍ച്ചയെ ബാധിക്കില്ലെന്ന് വിദഗ്ധര്‍കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി: പാലക്കാട് ഇന്‍റഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന്‍റെ നിർമാണം സെപ്റ്റംബറിൽഇന്ത്യയ്ക്കുമേലുള്ള ട്രമ്പിന്റെ 25 ശതമാനം താരിഫ് സമ്മര്‍ദ്ദ തന്ത്രമെന്ന് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ഇറാനുമായി ഇടപാട്; ആറ് ഇന്ത്യന്‍ കമ്പനികള്‍ക്കെതിരെ യുഎസ് ഉപരോധം

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 4 ശതമാനം വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ക്ഷാമബത്ത (ഡിഎ) 4 ശതമാനം വര്‍ധിപ്പിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. 2022 ജൂലൈ 1 ന് പ്രാബല്യത്തില്‍ വന്ന ഏഴാം ശമ്പള കമ്മീഷന്‍ പ്രകാരമാണ് വര്‍ധന. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂറാണ് ഇക്കാര്യം അറിയിച്ചത്.

50 ലക്ഷത്തിലധികം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 62 ലക്ഷത്തോളം പെന്‍ഷന്‍കാര്‍ക്കും വര്‍ധനവ് ഗുണം ചെയ്യുമെന്ന് മന്ത്രിപറയുന്നു. ഡിഎ, ഡിആര്‍ (ഡിയര്‍നസ് റിലീഫ്) എന്നിവയിലൂടെ ഖജനാവിന് പ്രതിവര്‍ഷം 12852.5 കോടി രൂപ ബാധ്യതയുണ്ടാകുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ട്വിറ്ററില്‍ കുറിച്ചു. 34 ശതമാനമാക്കി മാര്‍ച്ചില്‍ വര്‍ധിപ്പിച്ച ശേഷമുള്ള നീക്കമാണ് ഇപ്പോഴത്തേത്.

വ്യാവസായിക തൊഴിലാളികളുടെ ചെലവഴിക്കല്‍ അടിസ്ഥാനത്തിലാണ് ഡിഎയും ഡിആറും പരിഷ്‌കരിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഉയര്‍ന്ന നിലയില്‍ തുടര്‍ന്നതിന് ശേഷം, വ്യാവസായിക തൊഴിലാളികളുടെ റീട്ടെയില്‍ പണപ്പെരുപ്പം ജൂണില്‍ 6.16 ശതമാനമായിരുന്നു. മെയ് മാസത്തിലെ 6.97 ശതമാനത്തേക്കാള്‍ കുറവാണ് ഇത്.

2022 ജൂണിലെ അഖിലേന്ത്യാ സി.പി.ഐ.ഐ.ഡബ്ല്യു (വ്യാവസായിക തൊഴിലാളികളുടെ ഉപഭോക്തൃ വില സൂചിക) 0.2 പോയിന്റ് വര്‍ധിച്ച് 129.2 പോയിന്റിലെത്തി. മെയ് മാസത്തില്‍ സി.പി.ഐ.ഐ.ഡബ്ല്യു 129 പോയിന്റായിരുന്നു.

കോവിഡ് കാല അസാധാരണ സാഹചര്യം കണക്കിലെടുത്ത് 2020 ജനുവരി 1ന് മൂന്ന് ഡിഎ, ഡിആര്‍ ഗഡുക്കള്‍ തടഞ്ഞുവച്ചിരുന്നു. ആ വകയില്‍ ഏകദേശം 34,402 കോടി രൂപയാണ് കേന്ദ്രസര്‍ക്കാര്‍ ലാഭിച്ചത്.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിയര്‍നസ് അലവന്‍സ് (ഡിഎ) നല്‍കുമ്പോള്‍ പെന്‍ഷന്‍കാര്‍ക്ക് ഡിആര്‍നസ് റിലീഫ് (ഡിആര്‍) ആണ് ലഭ്യമാകുന്നത്.

X
Top