എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

പിഎല്‍ഐ സ്‌ക്കീമുകള്‍ വഴി കേന്ദ്രസര്‍ക്കാര്‍ വിതരണം ചെയ്തത് 21689 കോടി രൂപ

ന്യൂഡല്‍ഹി: പിഎല്‍ഐ സ്‌ക്കീമുകള്‍ വഴി കേന്ദ്രസര്‍ക്കാര്‍ ജൂലൈ 31 വരെ വിതരണം ചെയ്തത് 21689 കോടി രൂപ. 12 സെക്ടറുകളിലായാണ് ഇത്.

ഇലക്ട്രോണിക്സ് നിര്‍മ്മാണം, ഐടി ഹാര്‍ഡ്വെയര്‍, ബള്‍ക്ക് മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്, ടെലികോം, നെറ്റ്വര്‍ക്കിംഗ് ഉല്‍പ്പന്നങ്ങള്‍, ഭക്ഷ്യ സംസ്‌കരണം, വൈറ്റ് ഗുഡ്‌സ്, ഡ്രോണുകള്‍, സ്പെഷ്യാലിറ്റി സ്റ്റീല്‍, ടെക്സ്റ്റൈല്‍ ഉല്‍പ്പന്നങ്ങള്‍, ഓട്ടോമൊബൈലുകള്‍, ഓട്ടോ ഘടകങ്ങള്‍ എന്നിവയാണ് സര്‍ക്കാര്‍ സഹായം പറ്റിയ മേഖലകള്‍.

14 മേഖലകളിലായി 806 അപേക്ഷകള്‍ സ്‌ക്കീം വഴി അംഗീകരിക്കപ്പെട്ടുവെന്ന് വാണിജ്യ സഹമന്ത്രി ജിതിന്‍ പ്രസാദ പറഞ്ഞു. ഭക്ഷ്യോല്‍പ്പന്ന വിഭാഗത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ അംഗീകൃത അപേക്ഷകള്‍ (182).സ്പെഷ്യാലിറ്റി സ്റ്റീല്‍ (109), ഓട്ടോ (95), ടെക്സ്റ്റൈല്‍ (74), വൈറ്റ് ഗുഡ്സ് (66), ഫാര്‍മ (55) എന്നീ വിഭാഗങ്ങളാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.

2021 ല്‍ പ്രൊഡക്ഷന്‍ ലിങ്ക്ഡ് സ്‌ക്കീം (പിഎല്‍ഐ) വഴി 14 സെക്ടറുകളിലായി കേന്ദ്രസര്‍ക്കാര്‍ 1.97 ലക്ഷം കോടി രൂപ വിതരണം ചെയ്തു.

X
Top