Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

BS4 വാഹനങ്ങളുടെ പുകപരിശോധന കാലാവധി ഒരു വർഷമാക്കി

തിരുവനന്തപുരം: ഭാരത് സ്റ്റേജ് 4 (ബി.എസ്. 4) ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ഒരുവർഷമാക്കി സർക്കാർ ഉത്തരവിറക്കി. കേന്ദ്രനിയമം മറികടന്ന് കാലാവധി ആറുമാസമായി കുറച്ചത് ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് തിരുത്തിയത്.

പുകപരിശോധനാ കേന്ദ്രം നടത്തിപ്പുകാരുടെ നിവേദനം പരിഗണിച്ച് 2022 ഓഗസ്റ്റിൽ അന്നത്തെ മന്ത്രി ആന്റണി രാജു നേരിട്ടാണ് പുകപരിശോധനാ സർട്ടിഫിക്കറ്റ് കാലാവധി ആറുമാസമാക്കിയത്.

കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം ബി.എസ്. 4 വാഹനങ്ങളുടെ പുകപരിശോധയ്ക്ക് ഒരുവർഷത്തെ സാധുതയുണ്ടെന്ന് ഗതാഗത സെക്രട്ടറി ബിജുപ്രഭാകറും ട്രാൻസ്പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്തും റിപ്പോർട്ട് നൽകിയിരുന്നു.

കാലാവധി കുറയ്ക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. ഇത് അവഗണിച്ചാണ് ആന്റണി രാജു തീരുമാനമെടുത്തത്.

പുകപരിശോധാകേന്ദ്ര നടത്തിപ്പുകാർ നൽകിയ നിവേദനം പരിഗണിച്ചാണ് മന്ത്രിയുടെ നടപടിയെന്ന് വിവരാവകാശ നിയമപ്രകാരം ഗതാഗതവകുപ്പ് പുറത്തുവിട്ട രേഖകൾ വ്യക്തമായിരുന്നു.

ഈ പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം ചോദ്യംചെയ്ത് ഹൈക്കോടതിയിൽ ഹർജിയെത്തിയത്.

ബി.എസ്. 4 ഇരുചക്ര മുച്ചക്ര വിഭാഗത്തിൽ സംസ്ഥാനത്ത് അഞ്ചുലക്ഷം വാഹനങ്ങളുണ്ട്.

X
Top