അന്താരാഷ്ട്ര വിനോദസ‍ഞ്ചാര കേന്ദ്രമായി ഉയരാൻ പാതിരാമണൽസ്വർണ വില ഇനിയും 30 ശതമാനം ഉയരുമെന്ന് വിദഗ്ധർഇന്ത്യയുടെ വളര്‍ച്ചാനിരക്ക് 7.4 ശതമാനത്തിലേക്ക് കുതിക്കുമെന്ന് ഫിച്ച്റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് ആർബിഐസഹാറ തട്ടിപ്പ്: 6,840 കോടി തിരിച്ചുകൊടുത്തെന്ന് അമിത് ഷാ

സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങളുടെ തീരുവ ഡ്രോബാക്ക് ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സ്വര്‍ണ്ണം, വെള്ളി, പ്ലാറ്റിനം ആഭരണങ്ങളുടെ തീരുവ ഡ്രോബാക്ക് നിരക്ക് പുനര്‍നിര്‍ണ്ണയിച്ചു. അമേരിക്ക ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫ് നിരക്കുകളെ നേരിടാനാണ് ഇത്.

വെള്ളി ആഭരണങ്ങള്‍ക്കുള്ള ഡ്യൂട്ടി ഡ്രോബാക്ക് 335.50 രൂപയില്‍ നിന്നും 466.76 രൂപയായും സ്വര്‍ണ്ണം, പ്ലാറ്റിനം എന്നിവയുടേത് 4468.10 രൂപയില്‍ നിന്നും 5234 രൂപയാക്കിയും ഉയര്‍ത്തുകയായിരുന്നു. യുഎസ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് മേല്‍ 50 ശതമാനം തീരുവ ഏര്‍പ്പെടുത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.

ഇന്ത്യന്‍ ആഭരണങ്ങളുടെ പ്രധാന വിപണിയാണ് യുഎസ്. 2025 ല്‍ മാത്രം മേഖല യുഎസിലേയ്ക്ക് 9.94 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി നടത്തി. ഇത് മൊത്തം കയറ്റുമതിയായ 29.8 ബില്യണ്‍ ഡോളറിന്റെ മൂന്നിലൊന്നാണ്.

ആഭരണങ്ങള്‍ നിര്‍മ്മിക്കാനായി ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കള്‍ക്ക് വ്യാപാരികള്‍ നല്‍കുന്ന നികുതി തിരിച്ചു നല്‍കുന്നതാണ് ഡ്യൂട്ടി ഡ്രോബാക്ക്. ഇതുവഴി കയറ്റുമതിക്കാരുടെ ചെലവ് ഭാരം കുറക്കാമെന്നും കയറ്റുമതി മത്സരാധിഷ്ഠിതമാക്കാമെന്നും സര്‍ക്കാര്‍ കരുതുന്നു.

X
Top