ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ സാമ്പത്തിക സൗകര്യങ്ങളിലുള്ള വിശ്വാസം വർധിക്കുന്നുവെന്ന് പഠന റിപ്പോർട്ട്ജിഎസ്‍ടി കൗൺസിൽ യോഗം അടുത്ത ആഴ്ചപെട്രോളിയം ഉത്പന്നങ്ങൾ ജിഎസ്ടിയിൽ ഉൾപ്പെടുത്താൻ സമ്മർദ്ദമേറുന്നുസംഭരണം വൈകിയാൽ ഉള്ളി വില വീണ്ടും ഉയർന്നേക്കുംവിലക്കയറ്റം ഏറ്റവും കൂടിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും

എയര്‍ലൈനുകളുടെ വിദേശ പറക്കല്‍ ക്വാട്ടയില്‍ മാറ്റം വരുത്താന്‍ വ്യോമയാന മന്ത്രാലയം

ന്യൂഡല്‍ഹി: എയര്‍ലൈനുകള്‍ ശേഷി ഉപയോഗപ്പെടുത്തിയതിന് അനുസൃതമായിട്ടായിരിക്കും വരുന്ന ശൈത്യകാലത്ത് അവര്‍ക്ക് വിദേശത്തേയ്ക്ക്‌ പറക്കാനുള്ള ലൈസന്‍സ് അനുവദിക്കുക.ഇതോടെ പല വിമാനകമ്പനികള്‍ക്കും തങ്ങളുടെ ക്വാട്ടയില്‍ കുറവ് വരുത്തേണ്ടിവരും. ഒക്ടോബറിലാണ് ശൈത്യകാല അന്താരാഷ്ട്ര ഷെഡ്യൂള്‍ സര്‍ക്കാര്‍ തയ്യാറാക്കുക.

മോശം സാമ്പത്തിക സ്ഥിതി കാരണം, ചില ഇന്ത്യന്‍ എയര്‍ലൈനുകള്‍ക്ക് അവര്‍ക്ക് അനുവദിച്ചിട്ടുള്ള അന്താരാഷ്ട്ര ഫ്‌ലൈയിംഗ് ക്വാട്ട ഉപയോഗിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടുതന്നെ ക്വാട്ട വിനിയോഗിക്കാന്‍ ഒരു വര്‍ഷം കൂടി വേണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് (എഫ്ഐഎ) സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കത്തയച്ചു.

ഇന്‍ഡിഗോ, എയര്‍ ഇന്ത്യ, സ്പൈസ്ജെറ്റ്, ഗോ എന്നിവ ഉള്‍പ്പെടുന്ന സംഘടനയാണ് എഫ്‌ഐഎ. പുതിയതായി തുടങ്ങിയ ആകാശ എയറിന് ദുബായ്, ഷാര്‍ജ, തായ്ലന്‍ഡ് തുടങ്ങിയ ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറക്കാനുള്ള അവകാശം ഇപ്പോഴും ലഭ്യമായിട്ടില്ല. മറ്റ് എയര്‍ലൈനുകള്‍ ഉപയോഗിക്കാത്ത ക്വാട്ട തങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ആകാശ എയര്‍ അഭ്യര്‍ത്ഥിക്കുന്നു.

X
Top