ഡോളറിൻ്റെ മൂല്യത്തകർച്ചയിൽ ആശങ്കപിണറായി വിജയൻ സർക്കാർ 10-ാം വർഷത്തിലേക്ക്ഇന്ത്യ- അമേരിക്ക ഉഭയകക്ഷി വ്യാപാര ഉടമ്പടിയ്ക്കുള്ള നിബന്ധനകളിൽ ധാരണയായികൽക്കരി അധിഷ്‌ഠിത വൈദ്യുതി ഉത്പാദനം മന്ദഗതിയിൽ2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയം

ആദായ നികുതി പരിധി ഉയര്‍ത്തിയേക്കും; നീക്കം ഉപഭോഗ വര്‍ധന ലക്ഷ്യമിട്ട്

ന്യൂഡൽഹി: ജിഡിപിയുടെ കുതിപ്പിന് ഉപഭോഗത്തിലെ വര്ധന നിര്ണായകമായതിനാല് ആദായ നികുതി പരിധി ഉയര്ത്താന് സര്ക്കാര്. വ്യക്തികള്ക്ക് ബാധകമായ ആദായ നികുതി പരിധി മൂന്ന് ലക്ഷത്തില് നിന്ന് അഞ്ച് ലക്ഷമായി ഉയര്ത്തിയേക്കുമെന്നാണ് റിപ്പോര്ട്ടുകള്.

ജൂലായ് അവസാനത്തോടെ അവതരിപ്പിക്കുന്ന ബജറ്റില് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായേക്കും.

പുതിയ നികുതി വ്യവസ്ഥയിലാകും പരിധിയില് വര്ധനവരുത്തുക. ഇതിലൂടെ ഇടത്തരക്കാരുടെ ചെലവഴിക്കല് ശീലത്തില് കുതിപ്പുണ്ടാകുമെന്നാണ് സര്ക്കാരിന്റെ പ്രതീക്ഷ. 7.60 ലക്ഷം മുതല് 50 ലക്ഷം രുപവരെ വാര്ഷിക വരുമാനമുള്ളവര്ക്ക് നികുതി ബാധ്യതയില് 10,400 രൂപവരെ ലാഭിക്കാന് കഴിയും.

പഴയ നികുതി വ്യവസ്ഥയില് ആനുകല്യങ്ങളൊന്നും പ്രഖ്യാപിക്കാനിടയില്ല. ഘട്ടംഘട്ടമായി പഴയ നികുതി വ്യവസ്ഥയില് നിന്ന് സര്ക്കാര് പിന്മാറാനാണ് ലക്ഷ്യമിടുന്നത്. അതോടെ നിക്ഷേപം, ഭവന വായ്പയുടെ പലിശ, വീട്ടുവാടക അലവന്സ് തുടങ്ങിയവ കിഴിവായി അവകാശപ്പെടാന് കഴിയില്ല.

ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നികുതി വ്യവസ്ഥ അവതരിപ്പിച്ചത്. നിക്ഷേപത്തിനുള്ള ഇളവുകള് അപ്രസക്തമാക്കിക്കൊണ്ടായിരുന്നു തീരുമാനം. 15 ലക്ഷം രൂപയില് കൂടുതല് വാര്ഷിക വരുമാനമുള്ളവര് 30 ശതമാനം നികുതി സ്ലാബിലാണ് ഇപ്പോഴുള്ളത്.

പഴയ സ്കീമിലാണെങ്കില് 10 ലക്ഷം രൂപക്ക് മുകളിലുള്ളവര് 30 ശതമാനം നികുതി നല്കേണ്ടതുണ്ട്.

X
Top