8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ട്വിറ്റർ വെരിഫിക്കേഷന് ഇനി തിരിച്ചറിയൽ രേഖയും

ര്ക്കാര് അംഗീകൃത തിരിച്ചറിയല് രേഖ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷന് സംവിധാനം അവതരിപ്പിച്ച് ഇലോണ് മസ്കിന്റെ എക്സ്.കോം. എക്സ് പ്രീമിയം ഉപഭോക്താക്കള്ക്ക് വേണ്ടിയാണ് ഈ സംവിധാനം.

വ്യാജ അക്കൗണ്ടുകള് തടയുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. യൂറോപ്യന് യൂണിയന്, യുകെ ഉള്പ്പടെ വിവിധ രാജ്യങ്ങളില് ഈ സൗകര്യം ലഭ്യമാവും. ഇസ്രായേല് കമ്പനിയായ Au10tix മായി സഹകരിച്ചാണ് എക്സ് ഐഡന്റിറ്റി വെരിഫിക്കേഷന് ഒരുക്കുന്നത്.

ആള്മാറാട്ടം തടയാന് അക്കൗണ്ട് ഒതന്റിക്കേഷനിലാണ് എക്സ് ശ്രദ്ധ ചെലുത്തുന്നത്. ഇതിന് പുറമെ പ്രായമനുസരിച്ചുള്ള ഉള്ളടക്കമാണോ ഉപഭോക്താക്കള്ക്ക് ലഭ്യമാകുന്നത് എന്ന് ഉറപ്പുവരുത്തുക, അപകടകരമായ/സ്പാം അക്കൗണ്ടുകളില് നിന്ന് സംരക്ഷണം നല്കുക, പ്ലാറ്റ്ഫോമിന്റെ സമഗ്രത നിലനിര്ത്തുന്നതിനും ആരോഗ്യകരമായ സംഭാഷണങ്ങള് സംരക്ഷിക്കുക പോലുള്ള അധിക നടപടികളും തേടിയേക്കാമെന്നും എക്സ് പറഞ്ഞു.

X
Top