സ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു17,000 കോടി രൂപ കടന്ന് ഇന്ത്യയുടെ കാപ്പി കയറ്റുമതിഇലക്ട്രോണിക്‌സ് കയറ്റുമതിയിൽ കുതിച്ച് ഇന്ത്യഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി കുതിക്കുന്നു; വന്‍ കിഴിവുകള്‍ പ്രയോജനപ്പെടുത്തി ഇന്ത്യന്‍ കമ്പനികള്‍സ്വകാര്യമേഖലാ വളര്‍ച്ച പത്ത് മാസത്തെ താഴ്ന്ന നിലയില്‍

രാജേഷ് കുമാർ ശ്രീവാസ്തവയെ ഒഎൻജിസിയുടെ ഇടക്കാല ചെയർമാനായി നിയമിച്ചു

മുംബൈ: രാജേഷ് കുമാർ ശ്രീവാസ്തവയെ കമ്പനിയുടെ ഇടക്കാല ചെയർമാനായി നിയമിച്ച് സർക്കാർ ഉടമസ്ഥതയിലുള്ള ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ലിമിറ്റഡ് (ONGC). നിയമനം 2022 സെപ്റ്റംബർ 1-ന് പ്രാബല്യത്തിൽ വന്നതായി കമ്പനി അറിയിച്ചു.

സർക്കാർ ഇതുവരെ മുഴുവൻ സമയ നിയമനം നടത്താത്തതിനാൽ കഴിഞ്ഞ 17 മാസത്തിനിടെ നിയമിതനായ മൂന്നാമത്തെ ഇടക്കാല മേധാവിയാണ് രാജേഷ് കുമാർ ശ്രീവാസ്തവ. ഒഎൻജിസിയുടെ ഡയറക്ടറായ (പര്യവേക്ഷണം) ശ്രീവാസ്തവയെ കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി അധിക ചുമതല നൽകിയതായി എണ്ണ മന്ത്രാലയം ഉത്തരവിൽ പറഞ്ഞു. 2022 സെപ്റ്റംബർ 1 മുതൽ 2022 ഡിസംബർ 31 വരെയാണ് അദ്ദേഹത്തിന്റെ നിയമന കാലയളവ്.

ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ (ONGC) 2021 ഏപ്രിൽ മുതൽ സ്ഥിരം ചെയർമാനും മാനേജിംഗ് ഡയറക്ടറും ഇല്ലാതെയാണ് പ്രവർത്തിക്കുന്നത്. കഴിഞ്ഞയാഴ്ച, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ചെയർമാൻ അരുൺ കുമാർ സിംഗ്, എഞ്ചിനീയേഴ്‌സ് ഇന്ത്യ ലിമിറ്റഡ് മേധാവി വർത്തിക ശുക്ല എന്നിവരുൾപ്പെടെ ആറ് സ്ഥാനാർത്ഥികൾ ഒ.എൻ.ജി.സിയുടെ പുതിയ തലവനെ അന്വേഷിക്കുന്ന സെർച്ച് കം സെലക്ഷൻ കമ്മിറ്റിക്ക് മുമ്പാകെ അഭിമുഖത്തിന് ഹാജരായിയിരുന്നു.

കമ്പനിയുടെ ഇടക്കാല ചെയർമാനായിരുന്ന അൽക്ക മിത്തൽ സ്ഥാനമൊഴിഞ്ഞതോടെയാണ് ശ്രീവാസ്തവയ്ക്ക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി അധിക ചുമതല നൽകിയത്. 2022 ഡിസംബർ 31നാണ് ശ്രീവാസ്തവ വിരമിക്കുന്നത്.

X
Top