എട്ടാം ശമ്പള കമ്മീഷന്‍ ഉടന്‍വ്യാപാര കരാർ: കാറ്, വൈൻ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുടെ വില കുറയുംഇന്ത്യ – ഇയു വ്യാപാര കരാർ: അടിമുടി മാറാൻ ആഗോള വ്യാപാരം2026ലെ സാമ്പത്തിക സര്‍വേ നാളെ അവതരിപ്പിക്കുംവിഴിഞ്ഞത്ത് എത്തുന്നത് 16,000 കോടി രൂപയുടെ വികസനം

വിശാഖപട്ടണത്ത് 1.3 ലക്ഷം കോടിയുടെ വമ്പൻ എഐ ഡേറ്റ സെന്ററുമായി ഗൂഗിൾ

വിശാഖപട്ടണം: ഗൂഗിളുമായി കൈകോർത്ത് ഇന്ത്യയിലെ ഏറ്റവും വലിയ എഐ ഡേറ്റ സെന്റർ ഒരുക്കാൻ‌ അദാനി ഗ്രൂപ്പ്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്താണ് അദാനി ഗ്രൂപ്പിന് കീഴിലെ അദാനി കോണെക്സ്, ഗൂഗിൾ, ഭാരതി എയർടെൽ എന്നിവ സംയോജിതമായി പദ്ധതി സജ്ജമാക്കുക. ഏകദേശം 1.33 ലക്ഷം കോടി രൂപ. 2030ഓടെ പൂർത്തിയാക്കും.

അതീവ സുരക്ഷ
ഇന്റർ‌നെറ്റിലെ വിവരങ്ങൾ/ഡിജിറ്റൽ വിവരങ്ങൾ ഒരിടത്ത് അതീവ സുരക്ഷിതമായി സൂക്ഷിക്കുന്ന സംവിധാനമാണ് ഡ‍േറ്റ സെന്ററുകൾ. ഡേറ്റ മോഷണം തടയുന്നത് ഉൾപ്പെടെയുള്ള അതീവ സുരക്ഷാക്രമീകരണങ്ങളും ഇവിടെയുണ്ടാകും. ഗൂഗിൾ വികസിപ്പിക്കുന്ന നവീന എഐ സാങ്കേതികവിദ്യ ഇന്ത്യയിലെ ബിസിനസ് സമൂഹത്തിനും ഡവലപ്പർമാർക്കും ലഭ്യമാകുമെന്നതും പ്രത്യേകതയാണ്. സമുദ്രത്തിന് അടിയിലൂടെയുള്ള കേബിൾ ശൃംഖലകളും ഇതിനായി സ്ഥാപിക്കും.

ഇന്ത്യയുടെ വളർച്ചയ്ക്ക് പുതിയ ഗതിവേഗം
സെന്ററിന് ആവശ്യമുള്ള വൈദ്യുതി ഉറപ്പാക്കാൻ പുനരുപയോഗ ഊർജ പദ്ധതികളും സജ്ജമാക്കും. ഇന്ത്യയുടെ ഡിജിറ്റർ വളർച്ചയ്ത്തും സാങ്കേതിക മുന്നേറ്റത്തിനും പദ്ധതി കുതിപ്പേകുമെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി പറഞ്ഞു. ഗൂഗിളിന്റെ ക്ലൗഡ് ബിസിനസ് (ഗൂഗിൾ ക്ലൗഡ്) സിഇഒയും കോട്ടയം പാമ്പാടി സ്വദേശിയുമായ തോമസ് കുര്യനും പദ്ധതിയുടെ പിന്നണിയിലുണ്ട്. എഐയിൽ ഇന്ത്യയുടെ വളർച്ചയ്ക്ക് ഗതിവേഗം പകരാൻ പദ്ധതി സഹായിക്കുമെന്ന് തോമസ് കുര്യനും പറഞ്ഞു.

വമ്പൻ തൊഴിലവസരങ്ങൾ
ആന്ധ്രാപ്രദേശിൽ അതിവേഗം വളരുന്ന നഗരമായ വിശാഖപട്ടണത്തിന്റെ മുന്നേറ്റത്തിൽ പുതിയ പൊൻതൂവലായിരിക്കും അദാനി-ഗൂഗിൾ കൂട്ടുകെട്ടിൽ‌ ഒരുക്കുന്ന എഐ ഡേറ്റ സെന്റർ എന്നാണ് വിലയിരുത്തൽ. ആന്ധ്രാപ്രദേശിന്റെ സാമ്പത്തിക വളർച്ചയ്ക്കും പദ്ധതി മുതൽക്കൂട്ടാകും. ടെക്നോളജി രംഗത്തുൾപ്പെടെ ആയിരക്കണക്കിന് തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടുമെന്നാണ് കരുതുന്നത്.

X
Top