പശ്ചിമേഷ്യയിലെ യുദ്ധം: മണ്ണെണ്ണയ്ക്ക് 53 രൂപ കൂടുംസൗദിയുടെ പൈപ്പ്‍ലൈൻ തകരാറിന് പിന്നാലെ കുതിച്ച് എണ്ണവില2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്പൊതുമേഖല ബാങ്ക് ലയനം വൈകുംഗൾഫ് പ്രവാസികളുടെ വിഷു കേമമാക്കാൻ ലുലു; ടൺ കണക്കിന് ചരക്കുമായി കൊച്ചിയിൽ നിന്ന് പടുകൂറ്റൻ വിമാനം

ഗൂഗിൾപേ പുതിയതായി അവതരിപ്പിച്ച ‘പോക്കറ്റ് മണി’ ഫീച്ചറിനെക്കുറിച്ച് വലിയ ചർച്ചകൾ

ഗൂഗിൾപേ പുതിയതായി അവതരിപ്പിച്ച ‘യുപിഐ സർക്കിൾ അഥവാ പോക്കറ്റ് മണി ഫീച്ചറിനെക്കുറിച്ച് വലിയ ചർച്ചകളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനിടയിൽ, ഗൂഗിൾ പേയിലെ ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അക്കൗണ്ടിലെ പണം താനേ നഷ്ടപ്പെടുമെന്ന തരത്തിൽ ഒരു വോയിസ് നോട്ട് വാട്സാപ്പിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഈ വോയിസ് നോട്ടിലെ കാര്യങ്ങൾ പൂർണമായും സത്യമല്ല. നിങ്ങളുടെ അനുവാദമില്ലാതെ ആർക്കും പണം തട്ടിയെടുക്കാൻ സാധിക്കാത്ത വിധം വളരെ സുരക്ഷിതമായാണ് ഗൂഗിൾ ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എന്താണ് യഥാർത്ഥത്തിൽ ഗൂഗിൾ പേയിലെ ഈ പുതിയ പോക്കറ്റ് മണി ഫീച്ചർ? ഇതിലെ സുരക്ഷാ ക്രമീകരണങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ബാങ്ക് അക്കൗണ്ട് വേണ്ട, മക്കൾക്കും സുഹൃത്തുക്കൾക്കും ഇനി ‘പോക്കറ്റ് മണി’ നൽകാം.
ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ ലളിതമാക്കാൻ ഗൂഗിൾ പേ (Google Pay) യുപിഐ സർക്കിൾ (UPI Circle) എന്ന പുതിയ ഫീച്ചർ അവതരിപ്പിച്ചത് . ബാങ്ക് അക്കൗണ്ട് ഇല്ലാത്തവർക്കും യുപിഐ വഴി പണം നൽകാൻ സഹായിക്കുന്നതാണ് ഈ ‘പോക്കറ്റ് മണി’ സംവിധാനം. കുട്ടികൾക്കോ, പ്രായമായവർക്കോ, ജീവനക്കാർക്കോ ഒക്കെ ഇനി നിങ്ങളുടെ അക്കൗണ്ട് ഉപയോഗിച്ച് സുരക്ഷിതമായി പേയ്മെന്റുകൾ നടത്താം.

എന്താണ് യുപിഐ സർക്കിൾ?
ഒരു ബാങ്ക് അക്കൗണ്ട് ഉടമയ്ക്ക് (Primary User) തനിക്ക് വിശ്വസിക്കാവുന്ന അഞ്ച് പേരെ വരെ (Secondary Users) തന്റെ യുപിഐ സർക്കിളിൽ ചേർക്കാം. ഇവർക്ക് സ്വന്തമായി ബാങ്ക് അക്കൗണ്ട് ഇല്ലെങ്കിലും പ്രൈമറി യൂസറുടെ അക്കൗണ്ട് വഴി പണമിടപാടുകൾ നടത്താൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത.

X
Top