കേന്ദ്ര ബജറ്റിൽ ധനമന്ത്രി നികുതി ഇളവ് പരിഗണിച്ചേക്കുമെന്ന് റിപ്പോർട്ട്ഇന്ത്യ മൂന്നാമത്തെ വലിയ ആഭ്യന്തര എയര്‍ലൈന്‍ വിപണിബജറ്റിൽ ഇടത്തരക്കാർക്ക് ആശ്വാസത്തിൻ്റെ സൂചനകൾകൊല്ലം തീരത്തെ ഇന്ധന പര്യവേക്ഷണം ഡ്രില്ലിങ് ഘട്ടത്തിലേക്ക്വ​ധ​വ​നി​ൽ പുതിയ തുറമുഖത്തിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ചാറ്റ് ജിപിടിയ്ക്ക് ഗൂഗിളിന്റെ എതിരാളി, ബാര്‍ഡ് യുഎസിലും യുകെയിലും പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറങ്ങി

ന്യൂഡല്‍ഹി: വെബ് ലോകത്തെ പരിവര്‍ത്തനത്തിലേയ്ക്ക് നയിച്ച ചാറ്റ്ജിപിടിയ്ക്ക് ഗൂഗിളിന്റെ എതിരാളി. ബാര്‍ഡ് എന്ന് പേരിട്ട തങ്ങളുടെ ചാറ്റ് ബോട്ട് യു.എസിലും യുകെയിലും ഇന്റര്‍നെറ്റ് ഭീമന്‍ പരീക്ഷണാടിസ്ഥാനത്തില്‍ പുറത്തിറക്കി. 80,000 ത്തോളം വരുന്ന ഗൂഗിള്‍ ജീവനക്കാരില്‍ പരീക്ഷിക്കപ്പെട്ടിന് ശേഷമാണ് ബാര്‍ഡ് യു.എസിലും യുകെയിലും ഉപയോക്താക്കളെ തേടുന്നത്.

തുടക്കത്തില്‍ ബാര്‍ഡ് തെറ്റുകള്‍ വരുത്തിയേക്കാം. എന്നാല്‍ അടിസ്ഥാന സാങ്കേതികവിദ്യ മെച്ചപ്പെടുത്തുന്നതിന് ഉപഭോക്തൃ ഫീഡ്ബാക്ക് ആവശ്യമാണ്, ഗൂഗിള്‍ സിഇഒ സുന്ദര്‍പിച്ചൈ പറയുന്നു.

ബാര്‍ഡിനൊപ്പം ചേരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് bard.google.com വെബ്സൈറ്റിലെ വെയ്റ്റിംഗ് ലിസ്റ്റില്‍ സൈന്‍ ഇന്‍ ചെയ്യാം. ഒരു വര്‍ഷം മുമ്പ് അവതരിപ്പിച്ച ലാംഗ്വേജ് മോഡല്‍ ഫോര്‍ ഡയലോഗ് ആപ്ലിക്കേഷന്‍സ് എന്ന ലാംഡ എഐയുടെ (LaMDA AI) പിന്തുണയോടെയാണ് ബാര്‍ഡ് പ്രവര്‍ത്തിക്കുന്നത്. കമ്പനി ലാംഗ്വേജ് മോഡലുകളുടെ ക്രിയാത്മകത ഗൂഗിള്‍ ചാറ്റ് ബോട്ടിന്റെ ശേഷി ഉയര്‍ത്തും.

ആവശ്യപ്പെടുന്ന പക്ഷം ഉപന്യാസങ്ങളോ കവിതകളോ കമ്പ്യൂട്ടര്‍ കോഡുകളോ സൃഷ്ടിക്കുന്ന, ചാറ്റ് ചെയ്യുന്ന,ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചാറ്റ് ജിപിടി സാങ്കേതിക മേഖലയില്‍ വന്‍ ചലനം സൃഷ്ടിച്ചിരുന്നു. സാം ആള്‍ട്ട്മാന്‍ ഇല്യ,സറ്റ്‌സ്‌കെവര്‍ ഗ്രെഗ് ബ്രോക്ക്മാന്‍, വോജ്‌സീച്ച് സരെംബ,ജോണ്‍ ഷുല്‍മാന്‍ എന്നിവര്‍ ചേര്‍ന്ന് സ്ഥാപിച്ച ഓപ്പണ്‍എഐയാണ് ചാറ്റ് ജിപിടി പുറത്തിറക്കിയത്.

X
Top