ടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍ഇന്ത്യയുടെ മൊത്തം മൂല്യം 9.82 ലക്ഷം കോടി ഡോളറാകുംനിക്ഷേപ ഉടമ്പടി: ഒരു ഡസന്‍ രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ചയില്‍സാമ്പത്തിക സമത്വത്തില്‍ ഇന്ത്യ മെച്ചപ്പെടുന്നതായി ലോകബാങ്ക് റിപ്പോര്‍ട്ട്

ഫ്ളിപ്പ്കാര്‍ട്ടില്‍ 350 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ച് ഗൂഗിള്‍

ഹൈദരാബാദ്: ബെംഗളുരു ആസ്ഥാനമായ ഇ-കൊമേഴ്‌സ് സ്ഥാപനമായ ഫ് ളിപ്പ്കാര്‍ട്ടില്‍ 350 ദശലക്ഷം ഡോളറിന്റെ വമ്പന്‍ നിക്ഷേപം നടത്തി ഗൂഗിള്‍.

2023 -ലാണ് ഫ് ളിപ്പ്കാര്‍ട്ട് 1 ബില്യന്‍ ഡോളറിന്റെ ഫണ്ടിംഗ് റൗണ്ട് ആരംഭിച്ചത്. ഫണ്ടിംഗ് റൗണ്ടില്‍ 600 ദശലക്ഷം ഡോളറിന്റെ നിക്ഷേപം വാള്‍മാര്‍ട്ട് നടത്തി.

ഇപ്പോള്‍ ഗൂഗിളും 350 ദശലക്ഷം ഡോളര്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഇതോടെ ഫ് ളിപ്പ്കാര്‍ട്ടിന്റെ ഫണ്ടിംഗ് റൗണ്ടിലൂടെ 950 ദശലക്ഷം ഡോളറാണ് സമാഹരിച്ചത്.

സമാഹരിച്ച തുക ഈ വര്‍ഷം ജുലൈയില്‍ ലോഞ്ച് ചെയ്യാന്‍ ഉദ്ദേശിക്കുന്ന ക്വിക്ക് കൊമേഴ്‌സില്‍ ഫ് ളിപ്പ്കാര്‍ട്ട് നിക്ഷേപിക്കുമെന്നാണു സൂചന.

കരാറിന്റെ ഭാഗമായി ഫ് ളിപ്പ്കാര്‍ട്ടിന് ഗൂഗിളിന്റെ ക്ലൗഡ് സേവനവും ലഭ്യമാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

33 ബില്യന്‍ ഡോളറിലധികം മൂല്യം കണക്കാക്കുന്ന ഫ് ളിപ്പ്കാര്‍ട്ട്, ഇന്ത്യയിലെ ഇ-കൊമേഴ്‌സ് വിപണിയിലെ പ്രധാനിയാണ്.

X
Top