
ഗുരുഗ്രാം: തങ്ങളുടെ ഇന്ത്യന്‍ ഫാം ടയര്‍ ഡിവിഷന്‍ വില്‍ക്കാനൊരുങ്ങി ഗുഡ്ഇയര്‍ ടയര്‍ ആന്‍ഡ് റബ്ബര്‍ കമ്പനി (യുഎസ്എ). ഗുഡ്ഇയര്‍ ഫാം, കൊമേഴ്സ്യല്‍ ട്രക്ക് ബയസ് ടയറുകള്‍ നിര്‍മ്മിക്കുന്ന യൂണിറ്റാണിത്. ഇന്ത്യന്‍ വിപണിയിലെ മികച്ച സാന്നിധ്യമായ യൂണിറ്റ് വാങ്ങാന്‍ നിരവധി കക്ഷികള്‍ സദ്ധതയറിച്ചതായി റിപ്പോര്‍ട്ട’ പറയുന്നു.
ഇതില്‍ പ്രമുഖ ടയര്‍ കമ്പനികളും ഇന്‍ഡസ്ട്രി ലീഡേഴ്‌സും സ്വകാര്യ ഇക്വിറ്റി ഫണ്ടുകളും ഉള്‍പ്പെടുന്നു. 2016 ല്‍, സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെകെആര്‍, അലയന്‍സ് ടയര്‍ ഗ്രൂപ്പിലെ 90 ശതമാനം ഓഹരികളും ജപ്പാനിലെ യോകോഹാമ റബ്ബറിന് 1.2 ബില്യ ഡോളറിന് വിറ്റിരുന്നു. അക്കാലത്ത്, ഇന്ത്യ കണ്ട് ഏറ്റവും വലിയ പിഇ എക്‌സിറ്റുകളില്‍ ഒന്നായിരുന്നു ഈ കരാര്‍.
സമാനമായ ഇടപാടാണ് ഗുഡ് ഇയറും തേടുന്നത്. ഗുഡ്ഇയറിന്റെ നീക്കം തന്ത്രപരമായ പോര്‍ട്ട’്ഫോളിയോ പുനഃക്രമീകരണത്തെ പ്രതിഫലിപ്പിക്കുന്നതായി റിപ്പോര്‍ട്ട് പറഞ്ഞു.
2025 ജൂലൈ 24 ന് ഗുഡ് ഇയര്‍ ഇന്ത്യ ഓഹരിയുടെ വിപണി മൂല്യം 2260.52 കോടി രൂപയാണ്. 2024-25 ല്‍ കമ്പനി 2608 കോടി രൂപ വരുമാനവും 55 കോടി രൂപ അറ്റാദായവും നേടി.