
ന്യൂഡല്‍ഹി: 2023 കലണ്ടര്‍ വര്‍ഷത്തെ ഇന്ത്യയുടെ ജിഡിപി അനുമാനം ഗോള്‍ഡ്മാന്‍ സാക്ക്‌സ് 5.9 ശതമാനമാക്കി കുറച്ചു. നേരത്തെയുള്ള അനുമാനം 6.9 ശതമാനമായിരുന്നു. ആന്‍ഡ്ര്യൂ ടില്‍ട്ടണ്‍ നേതൃത്വം നല്‍കുന്ന ഗോള്‍ഡ്മാന്‍ സാമ്പത്തിക വിദഗ്ധര്‍ ബ്ലുംബര്‍ഗിലെഴുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
ഇതോടെ വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ പട്ടം ഇന്ത്യയ്ക്ക് നഷ്ടമാകും. 8.7 ശതമാനമായി 2021-22 ല്‍ജിഡിപി (ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ട്‌സ്) വളര്‍ന്നിരുന്നു.ഉയര്‍ച്ച വായ്പാ ചെലവുകളും കോവിഡ് പാന്‍മിക്കിനു ശേഷമുള്ള വീണ്ടെടുപ്പിന്റെ ഫലങ്ങള്‍ കുറയുന്നതുമാണ് വളര്‍ച്ചയ്ക്ക് വെല്ലുവിളിയാകുന്നത്.
ചെറുകിട പണപ്പെരുപ്പം അടുത്തവര്‍ഷത്തില്‍ 6.1 ശതമാനമായി കുറയുമെന്നും നിക്ഷേപ സ്ഥാപനം അഭിപ്രായപ്പെടുന്നു. ഈ വര്‍ഷത്തെ അനുമാനം 6.8 ശതമാനമാണ്. വരുന്ന കുറച്ചുമാസത്തില്‍ പണപ്പെരുപ്പം ആര്‍ബിഐയുടെ ടോളറന്‍സ് പരിധിയായ 6 ശതമാനത്തിന് മുകളിലായിരിക്കും.
പണപ്പെരുപ്പം കുറയ്ക്കാനായി കേന്ദ്രബാങ്കുകള്‍ നിരക്ക് വര്‍ധിപ്പിക്കുന്നത് ആഗോള വളര്‍ച്ചയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്നു.സമ്പദ് വ്യവസ്ഥകള്‍ക്ക് അവയുടെ വളര്‍ച്ചാ വേഗം നഷ്ടമായി. വികസിത രാഷ്ട്രങ്ങളുടെ ജിഡിപിയില്‍ വലിയ കുറവാണുണ്ടായിരിക്കുന്നത്.
ഇതോടെ ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച പരിതാപകരമായി. ഒക്ടോബറില്‍ കയറ്റുമതി വളര്‍ച്ച മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16.7ശതമാനമായി കുറഞ്ഞിരുന്നു. കോവിഡിന് ശേഷമുള്ള ആദ്യ ചുരുങ്ങലാണ് ഇത്.
സെപ്തംബറില്‍4.8 ശതമാനത്തിന്റെ വര്‍ധനവാണ് കയറ്റുമതിയില്‍ രേഖപ്പെടുത്തപ്പെട്ടത്.