ഇന്ത്യയുടെ വളർച്ച ഏഴ് ശതമാനത്തിലേക്ക് ഉയരുമെന്ന് ഐഎംഎഫ്ഇന്ത്യയിൽ നിന്നുള്ള സ്വർണ, വജ്ര കയറ്റുമതിയിൽ ഇടിവ്ക്രൂഡ് ഓയിൽ വില ഉയർന്നു നിൽക്കുന്നതിനിടെ ഇന്ത്യ വിൻഡ്ഫാൾ നികുതി വർധിപ്പിച്ചുഐടി രംഗത്ത് അരലക്ഷത്തോളം പുതിയ തൊഴിലവസരങ്ങൾ ഒരുങ്ങുന്നുഅടുത്ത 4 വർഷത്തിനുള്ളിൽ എസി വിൽപന ഇരട്ടിയായേക്കും

തുടർച്ചയായ രണ്ടാം ദിവസവും സ്വർണവില കുറഞ്ഞു; വില 53,000ത്തിന് താഴേക്കെത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വർണ വില കുറഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,620 രൂപയിലും പവന് 52,960 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 6,630 രൂപയിലും പവന് 53,040 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്. രണ്ടു ദിവസം കൊണ്ട് പവന് 240 രൂപ കുറഞ്ഞു.

ജൂൺ 7ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,760 രൂപയും പവന് 54,080 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക്. ഏറ്റവും കുറഞ്ഞ നിരക്ക് ജൂൺ 8 മുതൽ 10 വരെ രേഖപ്പെടുത്തിയ ഗ്രാമിന് 6,570 രൂപയും പവന് 52,560 രൂപയുമാണ്.

53,000 രൂപയിൽ നിന്നും വീണ്ടും സ്വർണം ഇടിഞ്ഞത് ആഭരണ പ്രേമികളെ സംബന്ധിച്ച് ആശ്വാസമാണ്. ബുക്കിങ് സൗകര്യം പ്രയോജനം ചെയ്യും.

യുഎസ് റീടെയ്ൽ വിൽപനയുടെ പോസിറ്റീവ് ഡാറ്റ പ്രതീക്ഷയും ചൊവ്വാഴ്ച യുഎസ് ഫെഡ് അംഗങ്ങളുടെ പ്രസംഗത്തിൽ നിന്നുള്ള ടൈംലൈനും കാരണം സ്വർണ വില രാജ്യാന്തര വിപണിയിൽ ഉയരത്തിലാണ്.

രാജ്യാന്തര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 2,323.51 ഡോളറാണു നിലവാരം. അതേ‌സമയം സ്വർണത്തിന്റെ ദീര്‍ഘകാല ഭാവി സുരക്ഷിതമായതിനാൽ നിക്ഷേപകർക്കും അനുകൂല സമയമാണെന്ന് വിദഗ്ധർ പറയുന്നു.

X
Top