ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ലോകവിപണിയിൽ വൻ ഡിമാൻഡ്; സിംഗപ്പൂരിലും ശ്രീലങ്കയിലും കയറ്റുമതിയിൽ 100% കുതിപ്പ്പെട്രോൾ, ഡീസൽ, എടിഎഫ് കയറ്റുമതിക്ക് ഏർപ്പെടുത്തിയ വിൻഡ്ഫാൾ ടാക്സ് കുറച്ചുഇലക്ട്രോണിക്സ് രംഗത്ത് ഇന്ത്യയുടെ വമ്പന്‍ കുതിപ്പ്; 4.24 ലക്ഷം കോടിയുടെ കയറ്റുമതിസർവ ഗൃഹോപകരണങ്ങൾക്കും വില വർധന വരുന്നുജർമനിയുമായി 70,000 കോടിയുടെ വൻകിട അന്തർവാഹിനി കരാറിൽ ഒപ്പിടാൻ ഇന്ത്യ

സംസ്ഥാനത്തെ സ്വർണ്ണ വില ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന നിരക്കിൽ

കൊച്ചി: കേരളത്തിലെ സ്വർണ്ണ വിലയിൽ (Gold Rate) വർധന. ഇന്ന് പവന് 480 രൂപയും, ഗ്രാമിന് 60 രൂപയുമാണ് വില കൂടിയിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 55,080 രൂപയും, ഗ്രാമിന് 6,885 രൂപയുമാണ് വില. ഇത് സംസ്ഥാനത്തിന്റെ ചരിത്രത്തിലെ രണ്ടാമത്തെ സർവ്വകാല ഉയരമാണ്.

കൂടാതെ ഈ മാസത്തെ ഉയർന്ന നിരക്കും ഇതാണ്. രാജ്യാന്തര തലത്തിൽ, സ്വർണ്ണം (International Gold Rate) ചെറിയ നേട്ടത്തിലാണ് വെള്ളിയാഴ്ച്ച രാവിലെ വ്യാപാരം നടത്തുന്നത്. കേരളത്തിലെ വെള്ളി വിലയിൽ (Silver Rate) ഇന്ന് താഴ്ച്ചയുണ്ട്.

ഇന്നലെ സംസ്ഥാനത്തെ സ്വർണ്ണ വിലയിൽ കുറവുണ്ടായിരുന്നു. പവന് 200 രൂപയും, ഗ്രാമിന് 25 രൂപയുമാണ് വില കുറഞ്ഞത്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 54,600 രൂപയും, ഗ്രാമിന് 6,825 രൂപയുമായിരുന്നു വില.

ഈ മാസത്തെ താഴ്ന്ന നിരക്കിലേക്ക് സ്വർണ്ണം എത്തിയത് സെപ്തംബർ 2 മുതൽ 5 വരെയുള്ള തിയ്യതികളിലാണ്. ഈ ദിവസങ്ങളിൽ പവന് 53,360 രൂപയും, ഗ്രാമിന് 6,670 രൂപയുമായിരുന്നു വിലനിലവാരം.

കേരളത്തിലെ സ്വർണ്ണ വില-ചരിത്രത്തിലെ ഉയർന്ന നിരക്കുകൾ.

സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഇതുവരെയുള്ള ആദ്യത്തെ ഉയർന്ന നിരക്കുകൾ ഈ വർഷമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവൻ വില നാല് തവണയാണ് 55,000 രൂപ നിലവാരം മറികടന്നിരിക്കുന്നത്.

തിയ്യതി, പവൻ വില, ഗ്രാം വില (രൂപ) എന്നീ ക്രമത്തിലാണ് താഴെ വിവരങ്ങൾ നൽകിയിരിക്കുന്നത്.

2024 മെയ് 20: 55,120, 6,890

  • 2024 സെപ്തംബർ 20: 55,080, 6,885
  • 2024 സെപ്തംബർ 16: 55,040, 6,880
  • 2024 ജൂലൈ 17: 55,000, 6,875

ആഗോള സ്വർണ്ണവില
അന്താരാഷ്ട്ര തലത്തിൽ, വ്യാഴാഴ്ച്ച രാവിലെ സ്വർണ്ണം നേട്ടത്തിലാണ് വ്യാപാരം നടത്തുന്നത്.. ട്രോയ് ഔൺസിന് 4.89 ഡോളർ (0.19%) ഉയർന്ന് 2,592.10 ഡോളർ എന്നതാണ് നിരക്ക്.

കഴിഞ്ഞ ദിവസം യു.എസ് ഫെഡ് പലിശ നിരക്കുകൾ 50 ബേസിസ് പോയിന്റുകൾ കുറച്ചിരുന്നു. ഇതാണ് നിലവിൽ രാജ്യാന്തര വിലയിൽ പ്രതിഫലിക്കുന്നത്.

ഇന്നലെ രാജ്യാന്തര വില ചരിത്രത്തിലെ സർവ്വകാല ഉയരമായ 2,600 ഡോളർ വരെ എത്തിയിരുന്നു.

X
Top