കുതിച്ചുയർന്ന് വിഴിഞ്ഞം തുറമുഖം; ഒരു വർഷത്തിനിടെ എത്തിയത് 392 കപ്പലുകൾ, കൈകാര്യം ചെയ്തത് 8.3 ലക്ഷം കണ്ടെയ്നറുകൾടോള്‍ പിരിവ് വേഗത കൂട്ടാന്‍ നടപടിയുമായി ദേശീയപാത അതോറിട്ടിരാജ്യത്ത് ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങള്‍ വലിയ പ്രതിസന്ധി നേരിടുന്നുമൂന്നുമാസം കൊണ്ട് ഫാസ്റ്റാഗ് പിരിച്ചത് 20,682 കോടിരൂപഇന്ത്യ-യുഎസ് വ്യാപാരക്കരാർ: തുടർ ചർച്ചകൾക്കായി ഇന്ത്യൻ സംഘം വീണ്ടും അമേരിക്കയിലേക്ക്

സ്വർണ വിലയിൽ സർവകാല റെക്കോർഡ്; പവൻവില 59,000 രൂപ തൊട്ടു

കൊച്ചി: സംസ്ഥാനത്തെ സ്വർണ വില സർവകാല റെക്കോർഡിൽ. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പവൻവില 59,000 രൂപ തൊട്ടു. ഇന്ന് ഒറ്റയടിക്ക് 480 രൂപ ഉയർന്ന വില പവന്  59,000 രൂപയായി. ഒരു ഗ്രാമിന് 60 രൂപ ഉയർന്ന് സർവകാല റെക്കോർഡായ 7,375/ഗ്രാം എന്ന വില നിലവാരത്തിലെത്തി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 50 രൂപ മുന്നേറി 6,075 രൂപയിലെത്തി. ഏതാനും ദിവസങ്ങളായി മാറ്റമില്ലാതെ തുടർന്ന വെള്ളിയുടെ വിലയും ഉയർന്നു. ഇന്ന് ഗ്രാമിന് ഒരു രൂപ ഉയർന്നതോടെ വെള്ളിയുടെ വില 105 രൂപയായി. രാജ്യാന്തരവിലയിലെ വർധനവാണ് കേരളത്തിലെ സ്വർണവിലയും സർവകാല റെക്കോർഡിൽ എത്തിച്ചത്. ഇന്നലെ ഔൺസിന് 2,731 ഡോളറായിരുന്ന രാജ്യാന്തര വിലനിലവാരം ഇന്ന് 2,750 ഡോളർ നിലവാരത്തിലെത്തി. 

X
Top