Alt Image
വീടും ഭൂമിയും വിൽക്കുമ്പോഴുള്ള ഇൻഡക്സേഷൻ എടുത്ത് കളഞ്ഞത് ബാദ്ധ്യതയാകും; റി​യ​ൽ​ ​എ​സ്‌​റ്റേ​റ്റ് ​മേഖലയുടെ ഭാവിയിൽ ആ​ശ​ങ്ക​യോടെ നി​ക്ഷേ​പ​ക​ർവമ്പൻ കപ്പൽ കമ്പനികൾ വിഴിഞ്ഞത്തേക്ക് എത്തുന്നുചൈനീസ് കമ്പനികളുടെ നിക്ഷേപ നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നുധാതുക്കള്‍ക്ക്‌ നികുതി ചുമത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്: സുപ്രീംകോടതിഭക്ഷ്യ വിലക്കയറ്റം നേരിടാൻ 10,000 കോടിയുടെ പദ്ധതിയുമായി സര്‍ക്കാര്‍

മൂന്നുമാസം കൊണ്ട് 15 ശതമാനം നേട്ടം ലഭിച്ചതോടെ സ്വർണ നിക്ഷേപമുള്ളവർ അതിസമ്പന്നർ

മിഡിൽ ഈസ്റ്റിൽ ഇറാൻ- ഇസ്രായേൽ സംഘ‍ർഷം കൂടി എത്തിയതിനാൽ സ്വർണ വില റെക്കോഡുകൾ ഭേദിച്ച് മുന്നേറുകയാണ്. ഇന്ന് പവന് കേരളത്തിൽ 54,360 രൂപയാണ് വില.

ഗ്രാമിന് 6,795 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസ് വില 2,382 ഡോളറാണ്. സ്വ‍ർണ നിക്ഷേപമുള്ളവരുടെ നിക്ഷേപത്തിൻെറ മൂല്യവും കുതിച്ചുയ‍രുകയാണ്.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ മാത്രം 15 ശതമാനത്തിലധികമാണ് സ്വർണ വില ഉയർന്നത്. 2024- ൻ്റെ തുടക്കം മുതൽ തന്നെ സ്വർണം മുന്നേറുന്നുണ്ട്. ഏറ്റവും മികച്ച റിട്ടേൺ നൽകുന്ന നിക്ഷേപങ്ങളിലൊന്നാണ് ഇപ്പോൾ സ്വർണം.

കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ സ്വർണ വില മാത്രമല്ല വെള്ളി വിലയും ഉയർന്നിട്ടുണ്ട്. ജനുവരി ഒന്നു മുതൽ 13 ശതമാനത്തിലധികം നേട്ടമാണ് വെള്ളി നൽകിയത്. വിലയേറിയ ലോഹങ്ങളുടെയെല്ലാം വില ഉയരാൻ സാധ്യതയുള്ളതിനാൽ സ്വർണ വില മാത്രമല്ല വെള്ളി വിലയും ഉയരാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്.

പണപ്പെരുപ്പം ഉയർന്ന നിലയിൽ തുടരുന്നത് മറ്റ് ലോഹങ്ങളുടെ മൂല്യവും ഉയരാൻ കാരണമാകും.
സ്വർണ വിലയുടെ ദിശ നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് യുഎസ് പലിശ നിരക്ക്. പലിശനിരക്ക് ഉയരുമ്പോൾ സ്വർണ്ണത്തിൻെറ ആകർഷകത്വം കുറയാറുണ്ട്.

2022-ലും 2023-ലും യുഎസ് ഫെഡ് പലിശ നിരക്ക് വർദ്ധിപ്പിച്ചപ്പോൾ സ്വർണ്ണ വില കുറഞ്ഞിരുന്നു. എന്നാൽ പിന്നീടുള്ള മാസങ്ങളിൽ, യുഎസ് ഫെഡ് പലിശ കുറച്ചു. ഈ സമയത്ത് ആഗോള വിപണിയിൽ സ്വർണ വില കുതിച്ചുയർന്നു.

അതുപോലെ രാഷ്ട്രീയ അനിശ്ചിതാവസ്ഥകളും വിപണിയുടെ വീഴ്ചയും ഒക്കെ സ്വർണത്തിന് പലപ്പോഴും അനുകൂലമാകാറുണ്ട്. അതുകൊണ്ട് തന്നെ മിഡിൽ- ഈസ്റ്റ് സംഘർഷം നീണ്ടു നിന്നാൽ സ്വർണ വില വീണ്ടും കുതിക്കാനുള്ള സാധ്യതകളുമുണ്ട്.

ഈ സ്വർണ ശേഖരങ്ങളുടെ മൂല്യവും ഉയരും
ലോകത്ത് ഏറ്റവും കൂടുതൽ സ്വർണ ശേഖരമുള്ളത് അമേരിക്കയുടെ കൈവശമാണ്. 8, 133 ടൺ നിക്ഷേപമാണുള്ളത്. മൊത്തം സ്വർണ ശേഖരത്തിൻെറ 69.8 ശതമാനത്തോളം വരുമിത്. രണ്ടാം സ്ഥാനത്ത് ജർമനിയാണ്. 3,352 ടൺ നിക്ഷേപമാണുള്ളത്. മൂന്നാം സ്ഥാനത്ത് ഇറ്റലിയാണുള്ളത്.

2,454 ടൺ ആണ് നിക്ഷേപം. ഇന്ത്യ ഒൻപതാം സ്ഥാനത്താണ്. 803 ടൺ ആണ് നിക്ഷേപം. സ്വർണത്തിൻെറ മൂല്യം ഉയരുന്നത് സ്വർണ ശേഖരം കൈവശമുള്ള രാജ്യങ്ങൾക്കും നേട്ടമാണ്.

X
Top