കേന്ദ്ര ബജറ്റ് 2024: പുതിയ നികുതി ഘടന ആകർഷകമായേക്കുംഇത്തവണയും അവതരിപ്പിക്കുന്നത് റെയിൽവേ ബജറ്റും കൂടി ഉൾപ്പെടുന്ന കേന്ദ്ര ബജറ്റ്ടെലികോം മേഖലയുടെ സമഗ്ര പുരോഗതി: വിവിധ കമ്പനികളുമായി ചർച്ച നടത്തി ജ്യോതിരാദിത്യ സിന്ധ്യഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കുതിപ്പ് പ്രവചിച്ച് രാജ്യാന്തര ഏജൻസികൾസംസ്ഥാനത്തെ എല്ലാ പമ്പുകളിലും 15% എഥനോൾ ചേർത്ത പെട്രോൾ

സ്വർണവില വീണ്ടും 53,000 രൂപ കടന്നു

കൊച്ചി: വീണ്ടും 53,000 രൂപ കടന്ന് സ്വർണം. ഇന്ന് ഗ്രാമിന് 30 രൂപ കൂടി 6,635 രൂപയിലും പവന് 240 രൂപ വര്‍ധിച്ച് 53,080 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇത് ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 6,605 രൂപയിലും പവന് 52,840 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്.

രണ്ട് ദിവസം കൊണ്ട് ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വർധിച്ചു. രാജ്യാന്തര വിപണിയിൽ ചൊവ്വാഴ്ച സ്വർണവില ഔൺസിന് 2,320 ഡോളർ കടന്നു. ഫെഡ് റേറ്റ് കട്ട് പ്രതീക്ഷകൾ ഉയരുകയും മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാവുകയും ചെയ്തതോടെയാണ് സ്വർണവില വീണ്ടും ഉയരാൻ തുടങ്ങിയത്.

ഫെഡറൽ അധികൃതരുടെ അഭിപ്രായങ്ങളും സെപ്റ്റംബറിൽ നിരക്ക് കുറയ്ക്കാനുള്ള 64% സാധ്യതയും സ്വർണ്ണ വിലയെ സ്വാധിനിച്ചു.

അതേ സമയം സംസ്ഥാനത്തെ വെള്ളി വില വർധിച്ചു. ഗ്രാമിന് 1 രൂപ വർധിച്ച് 88 രൂപയിലാണ് വ്യാപാരം തുടരുന്നത്. സ്വർണ വില ഉയർന്ന സാഹചര്യത്തിൽ വെള്ളി വിലയിലും ക്രമാനുഗതമായ വർധനയുണ്ടാകും. നിലവിൽ വെള്ളി ആഭരണങ്ങൾക്ക് ആവശ്യക്കാർ ഏറിയിട്ടുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.

X
Top