എംഎസ്എംഇ മേഖലയില്‍ വന്‍ മാറ്റത്തിന് കേന്ദ്രംഡ്രെഡ്‌ജിംഗിൽ ആഗോളനേട്ടം കൊയ്യാൻ ഇന്ത്യആർബിഐയുടെ കൈവശമുള്ളത് 8.35 ലക്ഷം കോടി രൂപയുടെ സ്വർണംഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍

തുടർച്ചയായ മൂന്നാമത്തെ ദിവസവും വർധിച്ച് സ്വർണ വില

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാമത്തെ ദിവസവും വർധിച്ച് സ്വർണ വില. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ബുധനാഴ്ച വർധിച്ചത്. ഇതോടെ ഗ്രാമിന് 6,710 രൂപയിലും പവന് 53,680 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് ഗ്രാമിന് 6,685 രൂപയിലും പവന് 53,480 രൂപയിലുമാണ് ഇന്നലെ വ്യാപാരം നടന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയും വർധിച്ച് ഗ്രാമിന് 6,665 രൂപയിലും പവന് 53,320 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടന്നത്.

ഇതോടെ മൂന്ന് ദിവസം കൊണ്ട് ഗ്രാമിന് 70 രൂപയും പവന് 560 രൂപയും വർധിച്ചു. രാജ്യാന്തര വിപണിയിൽ സ്വർണം നേരിയ നഷ്ടത്തിലാണ് വ്യാപാരം തുടരുന്നത്.

യുഎസ് ഫെഡറൽ റിസർവിൻ്റെ നിരക്ക് കുറയ്ക്കൽ പ്രതീക്ഷകൾക്ക്‌ മങ്ങലേറ്റതിനാലാണ് സ്വർണ വില കുറഞ്ഞത്.അതേ സമയം സംസ്ഥാനത്ത് വെള്ളി വില ഉയരുന്നു.

ഗ്രാമിന് 101 രൂപ നിരക്കിലാണ് നിലവിൽ വ്യാപാരം.

X
Top