ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

സ്വർണവായ്പയിൽ കുതിച്ചുകയറ്റം; പണയ സ്വർണ വിൽപ്പനയും കൂടുന്നു

കൊച്ചി: സ്വർണവില കുതിച്ചുയർന്നതോടെ സ്വർണവായ്പയിലൂടെ സാമ്പത്തികസഹായം തേടുന്നവരുടെ എണ്ണത്തില്‍ വർധനയുണ്ടാകുന്നതായാണ് കണക്ക്. റിസർവ് ബാങ്കിന്റെ കണക്കുകള്‍ പ്രകാരം 2025 ജൂണ്‍വരെ സ്വർണ വായ്പകളില്‍ 122 ശതമാനം വർധനയുണ്ടായി.

എന്നാല്‍, സ്വർണം പണയം വെയ്ക്കുന്നവരില്‍ എല്ലാവർക്കും വായ്പ പൂർണമായി തിരിച്ചടച്ച്‌, ഈടായി നല്‍കിയ സ്വർണം തിരിച്ചെടുക്കാൻ കഴിയാറില്ല. ഇതുവഴി പണയംവെച്ച സ്വർണം നഷ്ടപ്പെടുകയാണ് പതിവ്. ഈ അവസരം മുതലാക്കി പണയസ്വർണത്തിന്റെ വില്‍പ്പന പുതിയ ബിസിനസ് അവസരമായി ഉയർന്നുവരുകയാണ്.

പണയ ബ്രോക്കർ രജിസ്‌ട്രേഷന്റെ കീഴില്‍ പ്രവർത്തിക്കുന്നവരാണ് കൂടുതലായി പണയസ്വർണം വാങ്ങുന്നത്. ചിലർക്ക് പ്രാദേശിക വ്യാപാര ലൈസൻസുകളുമുണ്ട്. കുടിശ്ശിക ഒറ്റത്തവണയായി അടച്ചുതീർത്ത് ബാങ്കില്‍നിന്നോ പണയ സ്ഥാപനങ്ങളില്‍നിന്നോ സ്വർണം വാങ്ങുകയാണ് ഇത്തരക്കാർ ചെയ്യുന്നത്.

പണയം വെച്ചവർക്ക് വിലപ്പെട്ട സ്വർണം നഷ്ടമാകുമെങ്കിലും പലിശഭാരം ഒഴിവാകും. പണയത്തില്‍നിന്ന് സ്വർണം തിരിച്ചെടുക്കുന്നതിനുള്ള ചെലവ് കിഴിച്ചശേഷം, ബാക്കിയുള്ള തുക ഉപഭോക്താവിന് നല്‍കും. ഒപ്പം പ്രോസസിങ് ഫീസും ജിഎസ്ടിയും ഉണ്ടാകും. ഇതിനായി പണയംവെച്ച സ്വർണത്തിന് വായ്പാ ഇടപാട് നടക്കുന്ന ദിവസത്തെ വിപണിവിലയാണ് കണക്കാക്കുന്നത്.

തട്ടിപ്പ് വ്യാപകം- എകെജിഎസ്‌എംഎ
പണയത്തിലുള്ള സ്വർണം എടുത്തുനല്‍കാമെന്ന പേരില്‍ തട്ടിപ്പും വ്യാപകമാണ്. ഓള്‍ കേരള ഗോള്‍ഡ് ആൻഡ് സില്‍വർ മർച്ചന്റ്‌സ് അസോസിയേഷന് ‍(എകെജിഎസ്‌എംഎ) സുരേന്ദ്രൻ വിഭാഗം ഇതുസംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

സ്വർണാഭരണ വ്യാപാരമേഖലയില്‍ രജിസ്‌ട്രേഷനുകള്‍ ഇല്ലാതെ ഫോണ്‍ നമ്ബർ നല്‍കിയുള്ള പോസ്റ്ററുകള്‍ പതിച്ച്‌ പഴയ സ്വർണം എടുക്കുമെന്നും, പണയ ഉരുപ്പടികള്‍ എടുത്തുകൊടുക്കാൻ സഹായിക്കുമെന്നും പറഞ്ഞ് ഉപഭോക്താക്കളെ വഞ്ചിക്കുകയാണ്.

കടമുറിയില്ലാതെ, ജിഎസ്ടി രജിസ്‌ട്രേഷൻ ഇല്ലാതെ ഫോണ്‍ നമ്പർ മാത്രം നല്‍കി അദൃശ്യമായിട്ടാണ് ഇത്തരക്കാർ തട്ടിപ്പ് നടത്തുന്നത്. മറ്റുസംസ്ഥാനങ്ങളില്‍നിന്ന് വരുന്ന തട്ടിപ്പുകാരും മോഷണസംഘങ്ങളുമാണ് ഇത്തരം റാക്കറ്റുകള്‍ക്കുപിന്നില്‍ പ്രവർത്തിക്കുന്നതെന്ന് അവർ വ്യക്തമാക്കി.

അനധികൃതമായി പഴയ സ്വർണം എടുക്കുകയും പുതിയ സ്വർണത്തിന്റെ വ്യാപാരം നടത്തുകയും ചെയ്യുന്നവർക്കെതിരേ സർക്കാർ നടപടി സ്വീകരിക്കണമെന്നും സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സ്വർണപ്പണയ സ്ഥാപനങ്ങളും സ്വകാര്യബാങ്കുകളും സ്വർണം വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും സംഘടന അറിയിച്ചു.

X
Top