കേന്ദ്രത്തിന്റെ പ്രത്യക്ഷ നികുതി വരുമാനത്തിൽ 16.15% കുതിപ്പ്രാജ്യത്ത് ഭവന ആവശ്യകത ശക്തമെന്ന് ക്രെഡായ്5000 കോടി കവിഞ്ഞ് രജിസ്ട്രേഷൻ വകുപ്പിൻ്റെ വരുമാനംസാമ്പത്തിക വർഷാവസാനത്തെ ഭാരിച്ച ചെലവുകൾ: പണം കണ്ടെത്താൻ തിരക്കിട്ട നീക്കങ്ങളുമായി ധനവകുപ്പ്പഞ്ചസാര ഉത്പാദനം കുത്തനെ ഇടിയുന്നു

ലാഭം 9 ശതമാനം ഉയര്‍ത്തി ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ്

ന്യൂഡല്‍ഹി: സെപ്തംബര്‍ പാദ അറ്റാദായം 9 ശതമാനം ഉയര്‍ത്തി 156 കോടി രൂപയാക്കിയിരിക്കയാണ് ഗോദ്‌റേജ് ഇന്‍ഡസ്ട്രീസ്.

തൊട്ടുമുന്‍വര്‍ഷത്തെ സമാനപാദത്തില്‍ മൊത്തം അറ്റാദായം 144 കോടി രൂപയായിരുന്നു. പ്രവര്‍ത്തനവരുമാനം വര്‍ഷികാടിസ്ഥാനത്തില്‍ 22.59 ശതമാനം ഉയര്‍ത്തി 4021 കോടി രൂപയാക്കി.

എന്നാല്‍ കമ്പനിയുടെ മൊത്തം ചെലവ് 23.27 ശതമാനം ഉയര്‍ന്ന് 4099 കോടി രൂപയായിട്ടുണ്ട്. ഇപിഎസ് ഉയര്‍ന്ന് 4.64 രൂപയായി. മുന്‍വര്‍ഷത്ത സമാന പാദത്തില്‍ ഇത് 4.26 രൂപയായിരുന്നു.

കണ്‍സ്യൂമര്‍ ബിസിനസ് വില്‍പന 7 ശതമാനം വാര്‍ഷികാടിസ്ഥാനത്തില്‍ ഇയര്‍ന്നു. എ്‌നാല്‍ ഇബിറ്റ വര്‍ഷികാടിസ്ഥാനത്തില്‍ 15 ശതമാനം താഴ്ച വരിച്ചു. കണ്‍സ്യൂമര്‍ ബിസിനസിന്റെ അറ്റാദായം 21 ശതമാനം കുറവ് വന്നു.

കെമിക്കല്‍ ബിസിനസിന്റെ വരുമാനത്തില്‍ 63 ശതമാനം വര്‍ധനവാണുണ്ടായത്. പിബിഐടി 160 ശതമാനം ഉയര്‍ന്നു. കയറ്റുമതി 398 കോടി രൂപയാണ്.

റിയല്‍ എസ്റ്റേറ്റ് ബിസിനസ് റെക്കോര്ഡ വില്‍പനയായ 4929 കോടി നേടി. മൊത്തം ബുക്കിംഗ് വാല്യ 2409 കോടി രൂപയുടേതാണ്. മൊത്തം 2.71 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റാണ് ബുക്ക് ചെയ്ത അളവ്.

X
Top