യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

വിപണിയെ ബാധിക്കുന്നത് ആഗോള പ്രവണതകള്‍

മുംബൈ: ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് വിപണി ഇടിവ് നേരിടുന്നതെന്ന് ചോയ്‌സ് ബ്രോക്കിംഗിലെ ഓം മെഹ്‌റ പറഞ്ഞു. ഏഷ്യന്‍, യുഎസ് വിപണികളില്‍ ചൊവ്വാഴ്ച ബെയറിഷ് പ്രവണത ദൃശ്യമായിരുന്നു. നിഫ്റ്റി ഹയര്‍ ലോ രൂപീകരിച്ചതായും മെഹ്‌റ ചൂണ്ടിക്കാട്ടുന്നു.

അതുകൊണ്ടുതന്നെ 19560 ലെവലിലാണ് അദ്ദേഹം നിര്‍ണ്ണായക സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നത്. യുഎസ് ഫെഡ് റിസര്‍വിന്റെ കടുത്ത സമീപനമാണ് ആഗോള വിപണികളെ ബാധിക്കുന്നതെന്ന് മേഹ്ത ഇക്വിറ്റീസിലെ പ്രശാന്ത് തപ്‌സെ വിലയിരുത്തി.കഴിഞ്ഞ ധനനയ യോഗത്തില്‍ 25 ബേസിസ് പോയിന്റ് വര്‍ദ്ധനവിന് തുനിഞ്ഞ ഫെഡ് റിസര്‍വ്, കൂടുതല്‍ കടുത്ത നടപടികളുണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കി.

ഇതോടെ ഡോളര്‍ ശക്തി പ്രാപിക്കുകയും വിദേശ നിക്ഷേപര്‍ അറ്റ വില്‍പനക്കാരാകുകയുമായിരുന്നു. മാത്രമല്ല, സുപ്രധാന സാമ്പത്തിക ഡാറ്റകള്‍ പുറത്തുവരാനിരിക്കെ നിക്ഷേപകര്‍ ജാഗ്രത പുലര്‍ത്തുകയാണ്. 16561 ലെവലിലാണ് തപ്‌സെ സപ്പോര്‍ട്ട് ദര്‍ശിക്കുന്നത്.

19887 മറികടക്കുന്ന പക്ഷം നിഫ്റ്റി 20000 ലക്ഷ്യം വയ്ക്കും.

X
Top