ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ആഗോള പണപ്പെരുപ്പം വെല്ലുവിളി, വളര്‍ച്ച ഉറപ്പുവരുത്തുക ലക്ഷ്യം- ധനമന്ത്രാലയം

ന്യൂഡല്‍ഹി: ആഗോള സമ്പദ് വ്യവസ്ഥ വഷളാകുന്നെങ്കിലും രാജ്യ വളര്‍ച്ച ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍. ഇതിനായി ഫലപ്രദമായ നയങ്ങള്‍ നടപ്പിലാക്കുകയാണെന്ന് പ്രതിമാസ സാമ്പത്തിക റിവ്യൂ (എംഇആര്‍)യില്‍ ധനമന്ത്രാലയം അറിയിച്ചു. “യൂറോപ്പിലെ ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍, ഊര്‍ജം, ഭക്ഷണം, വളം എന്നിവയുടെ വിലക്കയറ്റം, പണപ്പെരുപ്പം, എന്നിവ ആഗോള സാമ്പത്തിക വീക്ഷണത്തെ ദോഷകരമായി ബാധിച്ചു.എന്നാല്‍ വെല്ലുവിളികളെ മറികടന്ന് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 2023 വര്‍ഷത്തില്‍ 7.0 ശതമാനം വളര്‍ച്ച കൈവരിക്കും. 2022 ഡിസംബര്‍/2023 ജനുവരിയിലെ എച്ച്എഫ്ഐ (ഹൗസ്‌ഹോള്‍ഡ് ഫിനാന്‍സ് ഇന്‍ഡക്‌സ്) പ്രകടനം സൂചിപ്പിക്കുന്നത് സമ്പദ്വ്യവസ്ഥ ഈ വളര്‍ച്ചയുടെ പാതയിലാണ് എന്നാണ്,'”എംഇആര്‍ വ്യക്തമാക്കുന്നു.

2022 ജൂണ്‍ തൊട്ട് കുറഞ്ഞുതുടങ്ങിയ ചരക്ക് വില വീണ്ടും ഉയര്‍ന്നിരിക്കുന്നു. നിലവിലത് മഹാമാരിയ്ക്ക് മുന്‍പുള്ളതിനേക്കാള്‍ അധികമാണ്.ആഗോള മാന്ദ്യഭീതി രൂക്ഷമാകുന്നു.

അതുകൊണ്ടുതന്നെ വളര്‍ച്ച ഉറപ്പാക്കാന്‍ ഫലപ്രദമായ നയങ്ങള്‍ ആവശ്യമാണ് . ഫെബ്രുവരി 1 ന് അവതരിപ്പിച്ച ബജറ്റ് സാ്മ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതാണെന്നും ധനകമ്മി 6 ശതമാനത്തില്‍ താഴെയെത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും ധനമന്ത്രാലയം വ്യക്തമാക്കി.

ദുര്‍ബല ജനവിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുന്ന നിര്‍ണ്ണായക നയങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ പ്രതീക്ഷിച്ച പ്രകടനം നടത്തും. സേവന മേഖല വികസിക്കുകയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെ നയിക്കുകയും ചെയ്യുന്നു.

സേവന മേഖല ജിവിഎ (ഗ്രോസ് അസറ്റ് വാല്യ)യില്‍ 9.1 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. 2222 ല്‍ ഇത് 8.4 ശതമാനമായിരുന്നു.കോണ്‍ടാക്റ്റ് ഇന്റന്‍സീവ് സര്‍വീസ് മേഖല കൈവരിച്ച നേട്ടങ്ങള്‍ മൊത്തം സേവനരംഗത്തിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുമെന്നും എംഇആര്‍ അറിയിച്ചു.

മൊത്തം ജിവിഎയിലെ സേവന മേഖല വിഹിതം 2012-13 ന് ശേഷമുള്ള രണ്ടാമത്തെ ഉയര്‍ന്ന നിരക്കാണ്. ഡിമാന്റിന്റെ വര്‍ധനവ് സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ഉറപ്പുവരുത്തുന്നതാണെന്നും എംഇആര്‍ പറഞ്ഞു.

X
Top