തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

ആഗോള വളര്‍ച്ച 3 ശതമാനമായി ചുരുങ്ങുമെന്ന് അന്തര്‍ദ്ദേശീയ നാണയനിധി അധ്യക്ഷ, ഇന്ത്യയും ചൈനയും മികച്ച പ്രകടനം നടത്തും

ന്യൂയോര്‍ക്ക്: വികസിത സമ്പദ്വ്യവസ്ഥകളിലെ മാന്ദ്യം ഈ വര്‍ഷം ആഗോള വളര്‍ച്ചയെ മൂന്ന് ശതമാനത്തില്‍ താഴെയാക്കും, ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ വ്യാഴാഴ്ച പറഞ്ഞു.ജിയോപൊളിറ്റിക്കല്‍ പിരിമുറുക്കങ്ങള്‍, ഉയര്‍ന്ന പണപ്പെരുപ്പം എന്നിവ കാരണം വീണ്ടെടുക്കല്‍ പ്രതീക്ഷകള്‍ അവ്യക്തമാണെന്നും ദുര്‍ബല വിഭാഗങ്ങളും രാജ്യങ്ങളുമായിരിക്കും കടുത്ത വെല്ലുവിളികള്‍ നേരിടുകയെന്നും അവര്‍ പറയുന്നു. അതേസമയം ഇന്ത്യയുള്‍പ്പടെ ഏഷ്യയിലെ വളര്‍ന്നുവരുന്ന വിപണികള്‍ സാമ്പത്തിക ഉല്‍പ്പാദനത്തില്‍ ഗണ്യമായ വര്‍ദ്ധനവ് പ്രകടിപ്പിക്കും.

ആഗോള വളര്‍ച്ചയുടെ പകുതി സംഭാവന ചെയ്യുക ചൈനയും ഇന്ത്യയുമാകും. എന്നാല്‍ ഈ നല്ല വാര്‍ത്തയെ മറികടക്കുന്നതാണ് 90 ശതമാനം രാഷ്ട്രങ്ങളിലേയും സ്ഥിതി. ദുര്‍ബലമായ വളര്‍ച്ചയാണ് ഇവിടങ്ങളിലുള്ളത്.

അടുത്ത അര ദശാബ്ദത്തേക്ക് ലോക വളര്‍ച്ച ഏകദേശം മൂന്ന് ശതമാനമായി തുടരുമെന്ന് ജോര്‍ജീവിയ കൂട്ടിച്ചേര്‍ക്കുന്നു. 1990 കള്‍ക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞത്.ഐഎംഎഫിന്റെയും ലോക ബാങ്കിന്റെയും യോഗങ്ങള്‍ക്ക് മുന്നോടിയായാണ് ജോര്‍ജീവയുടെ പരാമര്‍ശം.

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശം ആഗോള വളര്‍ച്ചയെ കഴിഞ്ഞവര്‍ഷം 3.4 ശതമാനമാക്കിയിരുന്നു..തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് പകുതി വളര്‍ച്ച. ഇതോടെ കോവിഡ് -19 മഹാമാരിയില്‍ നിന്നുള്ള വീണ്ടെടുക്കല്‍ തടസപ്പെട്ടു.

X
Top