ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

ആഗോള ക്രൂഡ് ഓയില്‍ വില 5% ഇടിഞ്ഞു

മാസങ്ങള്‍ക്കു ശേഷം 80 ഡോളര്‍ പിന്നിട്ട ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും ഇടിവ്. ഇറാന്‍- ഇസ്രായേല്‍ യുദ്ധത്തിനു മേല്‍ ഡിമാന്‍ഡ് ആശങ്കകള്‍ ശക്തിപ്പെട്ടയും, അപ്രതീക്ഷിയ ക്രൂഡ് ഓയില്‍ ഇന്‍വെന്ററിയുമാണ് എണ്ണവില ഇടിയാന്‍ കാരണം.

ക്രൂഡ് ഓയില്‍ വില വീണ്ടും 80 ഡോളറില്‍ താഴെയെത്തിയത് ഇന്ത്യ പോലുള്ള ഉപഭോക്തൃ രാജ്യങ്ങളെ സംബന്ധിച്ച് വളരെ നേട്ടവും പ്രതീക്ഷയും നല്‍കുന്നു.

24 മണിക്കൂറിനിടെ ആഗോള എണ്ണവിലയില്‍ 5 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി. നിലവില്‍ ബ്രെന്റ് ക്രൂഡ് ബാരലിന് 4.63 ശതമാനം വിലയിടിഞ്ഞ് 77.18 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.

ഡബ്ല്യുടിഐ ക്രൂഡ് ബാരലിന് 73.82 ഡോളറാണ്. ഉത്തേജക നടപടികളെ തുടര്‍ന്ന് തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ച ചൈനയുടെ എണ്ണ ആവശ്യം പ്രതീക്ഷിച്ച നിലയില്‍ ഉയരാത്തതാണ് ഡിമാന്‍ഡ് ആശങ്കകള്‍ വീണ്ടും ശക്തിപ്പെടുത്തുന്നത്.

ഇറാന്‍- ഇസ്രായേല്‍ യുദ്ധത്തില്‍ നേരിയ അയവ് വന്നതും എടുത്തുപറയണം. ഇസ്രായേല്‍ പ്രതികാര നടപടിയെന്നോണം ഇറാന്റെ എണ്ണ- വാതക കേന്ദ്രങ്ങളെ ലക്ഷ്യം വയ്ക്കുന്നുവെന്ന് യുഎസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ഇത് ആഗോള വിപണികളെ ബാധിക്കുമെന്നും അതിനാല്‍ പിന്‍മാറണമെന്നും ഇസ്രായേലിന് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇറാന്‍- ഇസ്രായേല്‍ യുദ്ഖത്തെ തുടര്‍ന്ന് കഴിഞ്ഞ വാരം എണ്ണവില 11% വര്‍ധിച്ചിരുന്നു.

ഒക്ടോബര്‍ 4 ന് അവസാനിച്ച ആഴ്ചയില്‍ അമേരിക്കയിലെ ക്രൂഡ് ഓയില്‍ ശേഖരം 10.9 ദശലക്ഷം ബാരല്‍ വര്‍ധിച്ചുവെന്ന അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റിയൂിന്റെ (എപിഐ) റിപ്പോര്‍ട്ടും എണ്ണവില കുറയാന്‍ കാരണമായി.

ഇതു തികച്ചും അപ്രതീക്ഷിതമായിരുന്നു. യുദ്ധത്തെ തുടര്‍ന്ന് വിപണികളിലേയ്ക്കുള്ള വിതരണം കുറയുമെന്ന വിലയിരുത്തലുകള്‍ക്കിടയിലാണ് യുഎസ് ഉല്‍പ്പാദനം വര്‍ധിച്ചത്. 1.95 മില്യണ്‍ ബാരലിന്റെ ഇന്‍വെന്ററി ബില്‍ഡ് മാത്രമായിരുന്നു വിശകലന വിദഗ്ധര്‍ പ്രതീക്ഷിച്ചിരുന്നത്.

മുന്‍ വാരം ക്രൂഡ് ഇന്‍വെന്ററികളില്‍ 1.5 ദശലക്ഷം ബാരലിന്റെ കുറവ് സംഭവിച്ചിരുന്നു. അസംസ്‌കൃത എണ്ണശേഖരം വര്‍ഷത്തിന്റെ ആരംഭം മുതല്‍ വെറും 5 ദശലക്ഷം ബാരല്‍ മാത്രമാണ് കുറഞ്ഞതെന്ന് എപിഐ ഡാറ്റ വ്യക്തമാക്കുന്നു.

സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വിലെ (SPR) ക്രൂഡ് ഓയില്‍ ഇന്‍വെന്ററി ഒക്ടോബര്‍ 4 വരെ 0.3 ദശലക്ഷം ബാരല്‍ വര്‍ധിച്ചതായും ഊര്‍ജ്ജവകുപ്പ് റിപ്പോര്‍ട്ട് ചെയ്തു. എസ്പിആര്‍ ഇന്‍വെന്ററികള്‍ നിലവില്‍ 382.9 ദശലക്ഷം ബാരലിലാണ്.

80 ഡോളറില്‍ താഴെയുള്ള ഏതൊരു എണ്ണവിലയും ഇന്ത്യന്‍ റിഫൈനറികള്‍ക്ക് അവസരം സൃഷ്ടിക്കുന്നതാണ്. കൂടാതെ കുറഞ്ഞ എണ്ണവില വിലകുറഞ്ഞ റഷ്യന്‍ എണ്ണയുടെ സാധ്യതകള്‍ കൂടി വര്‍ധിപ്പിക്കുന്നു.

യുദ്ധം കനത്തത് മാത്രമാണ് എണ്ണവില വര്‍ധിക്കാനുള്ള കാരണം. അല്ലാത്തപക്ഷം ക്രൂഡ് വില 70 ഡോളറില്‍ താഴെയെത്തുമെന്നു വിദഗ്ധര്‍ പ്രവചിച്ചിരുന്നു.

X
Top