ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆ എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധന ◆ ഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറം ◆

സമീർ ശങ്കയെ സിഡിഒ ആയി നിയമിച്ച് ജെനസിസ് ഇന്റർനാഷണൽ

മുംബൈ: ജെനസിസ് ഇന്റർനാഷണൽ കോർപ്പറേഷൻ സമീർ ശങ്കയെ കമ്പനിയുടെ ചീഫ് ഡിജിറ്റൽ ഓഫീസറായി (സിഡിഒ) നിയമിച്ചു. കമ്പനിയിൽ ചേരുന്നതിന് മുമ്പ് സമീർ സെയിൽസ്ഫോഴ്സ് ഇന്ത്യയിൽ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ കൺസൾട്ടിംഗിന് നേതൃത്വം നൽകിയിട്ടുണ്ട്.

അവിടെ സെയിൽസ്‌ഫോഴ്‌സിന്റെ പ്രധാന ക്ലയന്റുകളെ അവരുടെ വിഷൻ ടു വാല്യൂ യാത്രയിൽ അദ്ദേഹം സഹായിച്ചു. കൂടാതെ ശങ്കയ്ക്ക് സാങ്കേതിക സംരംഭകത്വം, ഡിജിറ്റൽ പരിവർത്തനം എന്നിവയിൽ രണ്ട് പതിറ്റാണ്ടിലേറെയായുള്ള പ്രവർത്തി പരിചയമുണ്ട്. ലോകമെമ്പാടുമുള്ള വിവിധ വലുപ്പത്തിലുള്ള കമ്പനികൾക്കായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

ജെനസിസ് ഇന്റർനാഷണലിന്റെ നിലവിലുള്ള ബിസിനസ്സ് ഡിജിറ്റൈസ് ചെയ്യുന്നതിനും ഇന്ത്യയിലും വിദേശത്തുമുള്ള ക്ലയന്റുകൾക്കായി എപിഐ അധിഷ്ഠിത വരുമാന സ്ട്രീം ആയ 3D ഡിജിറ്റൽ ട്വിൻ (എന്റർപ്രൈസ് മെറ്റാവേർസ്) പോലുള്ള പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതിനും മൊത്തത്തിലുള്ള ബിസിനസ് പരിവർത്തനത്തിനുമുള്ള ചുമതല സമീർ ശങ്കയ്ക്കായിരിക്കും.

വാണിജ്യ, സർക്കാർ മേഖലകൾക്ക് എഞ്ചിനീയറിംഗ്, ഇൻഫർമേഷൻ ടെക്നോളജി പരിഹാരങ്ങൾ നൽകുന്ന കമ്പനിയാണ് ജെനസിസ് ഇന്റർനാഷണൽ കോർപ്പറേഷൻ ലിമിറ്റഡ്.

X
Top