ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ഇന്ത്യയില്‍ പ്രതിവര്‍ഷം 1 ബില്യണ്‍ ഡോളര്‍ വിന്യസിക്കാന്‍ ജനറല്‍ അറ്റ്‌ലാന്റിക്

മുംബൈ: വരുംകാലയളവില്‍ പ്രതിവര്‍ഷം 1 ബില്യണ്‍ ഡോളര്‍ വരെ രാജ്യത്ത് നിക്ഷേപിക്കാന്‍ തയ്യാറാകുമെന്ന് ഗ്രോത്ത് ഇക്വിറ്റി നിക്ഷേപരായ ജനറല്‍ അറ്റ്‌ലാന്റിക്. സാമ്പത്തിക ഉള്‍പ്പെടുത്തല്‍ വര്‍ദ്ധിപ്പിക്കുന്ന സാങ്കേതികവിദ്യ സ്ഥാപനങ്ങളിലായിരിക്കും നിക്ഷേപം.സേവനങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കുമായി ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്വര്‍ സൃഷ്ടിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.

ഈ നയം മാറ്റം തങ്ങള്‍ നിരീക്ഷിച്ചുവരികയാണ്, ജനറല്‍ അറ്റ്‌ലാന്റിക് മാനേജിംഗ് ഡയറക്ടറും ഇന്ത്യ മേധാവിയുമായ ശന്തനി റസ്‌തോഗി ബ്ലുംബര്‍ഗിനോട് പറഞ്ഞു. ന്യൂയോര്‍ക്ക് ആസ്ഥാനമായ ജനറല്‍ അറ്റ്‌ലാന്റിക് കഴിഞ്ഞ രണ്ട് ദശാബ്ദമായി 4 ബില്യണ്‍ ഡോളര്‍ ഇന്ത്യയില്‍ വിന്യസിച്ചിട്ടുണ്ട്. 71 ബില്യണ്‍ ഡോളറിന്റെ ആസ്തിയാണ് ആഗോളതലത്തില്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനത്തിനുളളത്.

ഈയിടെ പ്രതിവര്‍ഷം 1.2 ബില്യണോളം ദക്ഷിണപടിഞ്ഞാറന്‍ ഏഷ്യയിലും നിക്ഷേപിച്ചു. ഫോണ്‍പേയാണ് ജനറല്‍ അറ്റ്‌ലാന്റിക്കിന്റെ പിന്തുണയുള്ള ഇന്ത്യയിലെ പ്രധാന സ്റ്റാര്‍ട്ടപ്പ്. . വാള്‍മാര്‍ട്ട് ഇന്‍കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ഫോണ്‍പേയില്‍ 450 ദശലക്ഷത്തിലധികം രജിസ്റ്റര്‍ ചെയ്ത ഉപയോക്താക്കളാണുള്ളത്.

കയറ്റുമതി അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്ന കമ്പനികളെ പിന്തുണയ്ക്കുന്നതില്‍ നിന്ന് ആഭ്യന്തര ഉപഭോഗം ലക്ഷ്യമിട്ടുള്ള നിക്ഷേപങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഒരു ദശാബ്ദമായി ജനറല്‍ അറ്റ്‌ലാന്റിക് .പ്രധാനമായും ഉപഭോക്തൃ കേന്ദ്രീകൃത എന്റര്‍പ്രൈസ് സോഫ്‌റ്റ്വെയര്‍, ആരോഗ്യ പരിരക്ഷ, ധനകാര്യ സേവന കമ്പനികള്‍ എന്നിവയിലാണ് നിക്ഷേപമെന്ന് രസ്‌തോഗി പറഞ്ഞു.

X
Top