കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

14 വര്‍ഷത്തെ ഉയരം കുറിച്ച് ഷിപ്പിംഗ് ഓഹരി, വാങ്ങാന്‍ നിര്‍ദ്ദേശം

ന്യൂഡല്‍ഹി: മികച്ച ജൂണ്‍ പാദ ഫലങ്ങളുടേയും ഭാവി പ്രതീക്ഷകളുടേയും ബലത്തില്‍ മികച്ച നേട്ടം കൈവരിച്ച ഓഹരിയാണ് ഗ്രേറ്റ് ഈസ്‌റ്റേണ്‍ കമ്പനിയുടേത്. ചൊവ്വാഴ്ച, 14 വര്‍ഷത്തെ ഉയര്‍ച്ചയായ 545 രൂപയിലെത്താന്‍ ഓഹരിയ്ക്കായി. 5 ശതമാനത്തിന്റെ ഇന്‍ട്രാഡേ നേട്ടമാണ് ഇത്‌.

2008 മുതല്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഓഹരിയാണ് ഗ്രേറ്റ് ഈസ്റ്റേണ്‍ കമ്പനിയുടേത്. നടപ്പ് കലണ്ടര്‍ വര്‍ഷം 83 ശതമാനമാണ് ഓഹരി ഉയര്‍ന്നത്. എന്നാല്‍ ഈ കാലയളവില്‍ ബിഎസ്ഇ സെന്‍സെക്‌സ് 1 ശതമാനം ഇടിവ് രേഖപ്പെടുത്തി.

ജൂണിലവസാനിച്ച പാദത്തില്‍ അറ്റദായം 457 കോടി രൂപയാക്കി വര്‍ധിപ്പിക്കാന്‍ കമ്പനിയ്ക്കായി. തൊട്ടുമുന്‍ പാദത്തെ അപേക്ഷിച്ച് 141.8 ശതമാനം കൂടുതല്‍. 2023 ല്‍ ചരക്ക് കൈമാറ്റ ചാര്‍ജ് വര്‍ധിക്കുമെന്നും അതുകൊണ്ടുതന്നെ കമ്പനി നേട്ടമുണ്ടാക്കുമെന്നും വിദഗ്ധര്‍ പറയുന്നു.

2022 മാര്‍ച്ചിനോടകം തന്നെ ചാര്‍ജ് വര്‍ധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ 560 രൂപ ലക്ഷ്യവില നിശ്ചയിച്ച് ഇന്‍ട്രാഡേയില്‍ ഓഹരി വാങ്ങാനാണ് നിര്‍ദ്ദേശം. 535-503 തുകയിലാണ് സപ്പോര്‍ട്ട് ലഭ്യമാകുക. നിലവില്‍ 554 രൂപയിലാണ് ഓഹരിയുള്ളത്.

X
Top