ഇന്ത്യ-യുഎസ് വ്യാപാര ഉടമ്പടിയ്ക്ക് തടസ്സം ജിഎം വിത്തിനങ്ങളെന്ന് റിപ്പോര്‍ട്ട്ഇന്ത്യയില്‍ നിന്നും കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് 153 രാജ്യങ്ങള്‍ഇന്ത്യ-യുകെ വ്യാപാര കരാര്‍ ഈ മാസം അവസാനം ഒപ്പിടുംടോള്‍ വരുമാനം 2027 ഓടെ 1.40 ലക്ഷം കോടിയാകുമെന്ന് നിതിൻ ഗഡ്കരിപൊതുമേഖല ബാങ്കുകളിലെ ഓഹരി വില്‍പന: ഉപദേഷ്ടാക്കളെ നിയമിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

180-MW ജലവൈദ്യുത പദ്ധതി കമ്മീഷൻ ചെയ്ത് ജിഇപിഐഎൽ

ഡൽഹി: ജിഇ പവർ ഇന്ത്യ ലിമിറ്റഡിന്റെ (GEPIL) ഭാഗമായ ജിഇ റിന്യൂവബിൾ എനർജിയുടെ ജലവൈദ്യുത ബിസിനസ്സ് ഹിമാചൽ പ്രദേശിൽ 180-MW ബജോലി പ്രോജക്റ്റ് കമ്മീഷൻ ചെയ്തു. 2022 മാർച്ചിൽ പദ്ധതിയെ ഗ്രിഡുമായി ബന്ധിപ്പിച്ചതിനുശേഷം 60 മെഗാവാട്ട് വീതമുള്ള മൂന്ന് യൂണിറ്റുകൾ വൈദ്യുതി ഉത്പാദിപ്പിക്കുന്നുണ്ടെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 180-മെഗാവാട്ട് റൺ-ഓഫ്-ദി-റിവർ പവർ ഫെസിലിറ്റിക്ക് 16 കിലോമീറ്ററിൽ കൂടുതൽ ഹെഡ് റേസ് ടണൽ ഉണ്ട്, ഇത് ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ രവി നദിയിലാണ് നിർമ്മിച്ചിരിക്കുന്നതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. എല്ലാ ഗുണനിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് മൂന്ന് യൂണിറ്റുകളും കമ്മീഷൻ ചെയ്യുന്നതിനായി ജിഇ ഹൈഡ്രോ സൊല്യൂഷൻസ് ടീം നടത്തിയ കഠിനാധ്വാനം പ്രശംസനീയമാണെന്ന് ജിഎംആർ എനർജി പറഞ്ഞു.

2015 മാർച്ചിലാണ് ബജോളി ഹോളി പ്രോജക്‌ട് കമ്പനിക്ക് ലഭിച്ചത്. ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന് ആവശ്യമായ ഊർജത്തിന്റെ 94 ശതമാനവും ബജോലി ഹോളി ജലവൈദ്യുത നിലയത്തിൽ നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ബജോലി ഹോളി ജലവൈദ്യുത നിലയത്തിന്റെ എഞ്ചിനീയറിംഗ്, നിർമ്മാണ വിതരണക്കാരൻ എന്ന നിലയിൽ, പ്രോജക്റ്റിന്റെ മുഴുവൻ നിർവഹണ സമയത്തും വെല്ലുവിളികളും ബുദ്ധിമുട്ടുകളും തരണം ചെയ്യുന്നതിൽ ജിഇ ഹൈഡ്രോ സൊല്യൂഷൻസ് സഹകരിക്കുകയും അതിന്റെ ഉപഭോക്താവിന് ഉയർന്ന നിലവാരമുള്ളതും വിശ്വസനീയവുമായ ജലവൈദ്യുത ഉപകരണങ്ങൾ നൽകുകയും ചെയ്തു. 

X
Top