സേവന പ്രവർത്തനങ്ങൾ സെപ്റ്റംബറിൽ 10 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 57.7 ആയിഭക്ഷ്യ എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ 10,000 കോടിയുടെ മിഷനുമായി കേന്ദ്രസർക്കാർ; കേരളത്തിന്റെ കാര്‍ഷിക മേഖലയിലും ഉണര്‍വ്വിന് സാധ്യതഇന്ത്യയിലാദ്യമായി ഒറ്റക്കപ്പലിൽനിന്ന് 10330 കണ്ടെയ്നറുകൾ കൈമാറ്റം ചെയ്ത് വിഴിഞ്ഞംപുനരുപയോഗ ഊർജ മേഖലയിൽ വിപ്ലവത്തിന് കേരളം; ബാറ്ററിയിൽ വൈദ്യുതി സംഭരിച്ച് ഉപയോഗം ‘ബെസ്’ ഒരുക്കുന്നു, പിപിപി മാതൃകയിൽ പ്രത്യേക നിർവഹണ ഏജൻസി രൂപീകരിക്കാൻ കെഎസ്ഇബിസെപ്‌റ്റംബറില്‍ എഫ്‌ഐഐകള്‍ നിക്ഷേപിച്ചത്‌ 57,359 കോടി രൂപ

മോർജാർ ഓൺഷോർ വിൻഡ് പദ്ധതിയിയുടെ 49% ഓഹരികൾ ഏറ്റെടുത്ത് ജിഇ എനർജി ഫിനാൻഷ്യൽ

ഡൽഹി: കോണ്ടിനം ഗ്രീൻ എനർജിയുടെ ഗുജറാത്തിലെ 148.5 മെഗാവാട്ട് മോർജാർ ഓൺഷോർ വിൻഡ് പദ്ധതിയുടെ 49 ശതമാനം ഓഹരികൾ വെളിപ്പെടുത്താത്ത തുകയ്ക്ക് ഏറ്റെടുത്ത് ജിഇയുടെ ഒരു വിഭാഗമായ ജിഇ എനർജി ഫിനാൻഷ്യൽ സർവീസസ്‌. ഇടപാടിന്റെ മൂല്യം ഏകദേശം 30 മില്യൺ ഡോളറാണെന്ന് കണക്കാക്കപ്പെടുന്നു. മോർഗൻ സ്റ്റാൻലി ഇൻഫ്രാസ്ട്രക്ചർ ഇങ്ക് നിയന്ത്രിക്കുന്ന ഒരു ആഗോള ഇൻഫ്രാസ്ട്രക്ചർ ഫണ്ടിന്റെ ഭൂരിഭാഗം ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് കോണ്ടിനം. ഈ സ്ഥാപനം തുടർന്നും ഈ പദ്ധതിയുടെ 51% ഓഹരികൾ കൈവശം വെയ്ക്കും.

ഈ ഇടപാട് ജിഇ ഇഎഫ്സിന്റെ ഘടനാപരമായ മുൻഗണനാ ഇക്വിറ്റി സൊല്യൂഷനിലൂടെയുള്ള ഗുജറാത്തിലെ ആദ്യത്തെ കടൽത്തീര വിൻഡ് ഇക്വിറ്റി നിക്ഷേപത്തെ അടയാളപ്പെടുത്തുന്നു. ജിഇ റിന്യൂവബിൾ എനർജിയുടെ 2.7-132 ഓൺഷോർ വിൻഡ് ടർബൈനുകളാണ് മോർജാർ പദ്ധതിയിൽ സജ്ജീകരിച്ചിരിക്കുന്നത്. ഈ ഏറ്റെടുക്കലിന്റെ ഭാഗമായി ജിഇ, 55 യൂണിറ്റുകൾ വിതരണം ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും കമ്മീഷൻ ചെയ്യുകയും ചെയ്യും. ഈ 148.5 മെഗാവാട്ട് പദ്ധതി 2022 ജൂണിൽ പൂർണ്ണ വാണിജ്യ പ്രവർത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഓരോ വർഷവും ഏകദേശം 1 ബില്യൺ ഡോളർ മൂലധനം പുനരുപയോഗിക്കാവുന്നവയിൽ വിന്യസിക്കുക എന്നതാണ് ജിഇ യുടെ ലക്ഷ്യമെന്ന് കമ്പനിയുടെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു.

X
Top