ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഗോള്‍ഡ്മാന്‍ സാക്ക്‌സ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം, ഗോള്‍ഡ്മാന്‍ സാക്ക്‌സ് 30 ബേസിസ് പോയിന്റുയര്‍ത്തി. 2023 കലണ്ടര്‍ വര്‍ഷത്തില്‍ രാജ്യം 6.3 ശതമാനം വളരുമെന്നാണ് ആഗോള നിക്ഷേപ ബാങ്ക് പ്രതീക്ഷിക്കുന്നത്. 5.3 ശതമാനം കണക്കുകൂട്ടിയ സ്ഥാനത്താണിത്.

ഉയര്‍ന്ന സേവന ഡിമാന്റാണ് വളര്‍ച്ചാ നിരക്കുയര്‍ത്താന്‍ ഗോള്‍ഡ്മാന്‍ സാക്ക്‌സിനെ പ്രേരിപ്പിക്കുന്നത്‌. സേവന പിഎംഐ വളര്‍ച്ച (പര്‍ച്ചേസിംഗ് മാനേജേഴ്‌സ് സൂചിക) 13 വര്‍ഷത്തെ ഉയരത്തിലെത്തിയപ്പോള്‍ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം പകര്‍ച്ചവ്യാധിയ്ക്ക് മുന്‍പുള്ള നിലയെ മറികടന്നു. കൂടാതെ സേവന കയറ്റുതി ഉയര്‍ന്നു, സാമ്പത്തിക വിദഗ്ധന്‍ ശന്തനി സെന്‍ഗുപ്ത ചൂണ്ടിക്കാട്ടി.

മാത്രമല്ല സര്‍ക്കാര്‍ ചെലവഴിക്കലില്‍ ഗോള്‍ഡ്മാന്‍ സാക്ക്‌സ് വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നു. സേവന കയറ്റുമതി തുടര്‍ന്നും വികസിക്കുമെന്ന് പറഞ്ഞ റിപ്പോര്‍ട്ട് ചരക്ക് ഇറക്കുമതി കുറയുമെന്നും ചൂണ്ടിക്കാട്ടി. അറ്റ കയറ്റുമതി 4 ശതമാനത്തിലധികം വര്‍ദ്ധിക്കും.

2023 ലെ ത്രൈമാസ ജിഡിപി വളര്‍ച്ചാ പ്രവചനങ്ങള്‍ ജനുവരി-മാര്‍ച്ചില്‍ 4.9%, ഏപ്രില്‍-ജൂണ്‍ മാസങ്ങളില്‍ 6.5%, ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളില്‍ 5.9%, ഒക്ടോബര്‍-ഡിസംബര്‍ മാസങ്ങളില്‍ 8.1% എന്നിങ്ങനെയാണ്. അതേസമയം നിക്ഷേപ വളര്‍ച്ചാ പ്രവചനം 7.9 ശതമാനമായി കുറയ്ക്കാന്‍ ഗോള്‍ഡ്മാന്‍ സാക്ക്‌സ് തയ്യാറായി.തെരഞ്ഞെടുപ്പിന് മുന്നോടിയായി സര്‍ക്കാര്‍ ചെലവഴിക്കല്‍ വര്‍ദ്ധിക്കുമെങ്കിലും സ്വകാര്യ നിക്ഷേപം കുറയും.

X
Top