മേയ്ഡ് ഇൻ ഇന്ത്യ കളിപ്പാട്ടങ്ങളോട് മുഖം തിരിച്ച് ലോക രാജ്യങ്ങൾസൗരവൈദ്യുതിയ്ക്കുള്ള കേരളത്തിന്റെ ജനറേഷൻ ഡ്യൂട്ടി കേന്ദ്രനയത്തിന് വിരുദ്ധംഉദാരവൽക്കരണ നടപടികൾ ഊർജിതമാക്കുമെന്ന് വ്യവസായ സെക്രട്ടറിവിദേശ നാണയ ശേഖരത്തിൽ കുതിപ്പ്പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വിപണിയിൽ മികച്ച വളര്‍ച്ച

6 കോടി രൂപയുടെ പലിശ അടവിൽ വീഴ്ച വരുത്തി ഫ്യൂച്ചർ എന്റർപ്രൈസസ്

ഡൽഹി: വീണ്ടും തിരിച്ചടവ് വീഴ്ച വരുത്തി കടക്കെണിയിലായ ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡ് (എഫ്‌ഇഎൽ), ഇത്തവണ നോൺ-കൺവെർട്ടിബിൾ ഡിബഞ്ചറുകളുടെ 6.15 കോടി രൂപയുടെ പലിശ അടയ്ക്കുന്നതിലാണ് കമ്പനി വീഴ്ച വരുത്തിയത്. കൺവേർട്ടിബിൾ അല്ലാത്ത കടപ്പത്രങ്ങളുടെ പലിശയുമായി ബന്ധപ്പെട്ട ബാധ്യതകൾ നിറവേറ്റാൻ കമ്പനിക്ക് കഴിഞ്ഞില്ലെന്നും, പേയ്‌മെന്റിനുള്ള അവസാന തീയതി 2022 ജൂൺ 29 ആയിരുന്നെന്നും എഫ്‌ഇഎൽ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. കിഷോർ ബിയാനിയുടെ നേതൃത്വത്തിലുള്ള ഫ്യൂച്ചർ ഗ്രൂപ്പ് സ്ഥാപനം ജൂണിൽ നടത്തുന്ന അഞ്ചാമത്തെ തിരിച്ചടവ് വീഴ്ചയാണിത്. 4.10 കോടി, 85.71 ലക്ഷം, 6.07 കോടി എന്നിങ്ങനെ മൂന്ന് തിരിച്ചടവ് വീഴ്ച വരുത്തിയതായി കഴിഞ്ഞ ആഴ്ച എഫ്‌ഇഎൽ എക്സ്ചേഞ്ചുകളെ അറിയിച്ചിരുന്നു. എല്ലാ തുകയും അതിന്റെ നോൺ-കൺവേർട്ടിബിൾ ഡിബഞ്ചറുകൾക്കുള്ള പലിശ പേയ്മെന്റുകളായിരുന്നു.

ഈ മാസം ആദ്യം 1.41 കോടി രൂപയുടെ മറ്റൊരു പലിശ അടയ്ക്കുന്നതിൽ എഫ്‌ഇഎൽ വീഴ്ച വരുത്തിയിരുന്നു. 60 കോടി രൂപയ്ക്ക് ഇഷ്യൂ ചെയ്ത സെക്യൂരിറ്റികളുടെ പലിശയിലാണ് ഏറ്റവും പുതിയ തിരിച്ചടവ് വീഴ്ചയുണ്ടായത്. ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഓഹരികൾ 3.33 ശതമാനത്തിന്റെ നേട്ടത്തിൽ 3.10 രൂപയിലെത്തി. 

X
Top