നിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്അടിസ്ഥാന സൗകര്യ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 20,000 കോടി രൂപയുടെ ഗ്യാരണ്ടി ഫണ്ട്ഇന്ത്യയില്‍ നിക്ഷേപം ഇരട്ടിയാക്കാന്‍ ലോകബാങ്കിന്റെ സ്വകാര്യമേഖല വിഭാഗം ഐഎഫ്‌സി, 2030 ഓടെ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യംമൊത്തവില സൂചിക പണപ്പെരുപ്പം 0.52 ശതമാനമായി ഉയര്‍ന്നു

ഫ്യൂച്ചർ എന്റർപ്രൈസസ് 126 കോടിയുടെ തിരിച്ചടവ് വീഴ്ച വരുത്തി

ന്യൂഡെൽഹി: ഒറ്റത്തവണ പുനർനിർമ്മാണ (ഒടിആർ) സ്കീമിന് കീഴിൽ എൻസിഡികൾക്കായി ഉള്ള 98.35 കോടി രൂപയുടെയും ബാങ്കുകൾക്ക് നൽകാനുള്ള 27.78 കോടി രൂപയുടെയും ബാധ്യത ഉൾപ്പെടെ, കടക്കെണിയിലായ ഫ്യൂച്ചർ എന്റർപ്രൈസസ് 2022 സെപ്തംബറിൽ മൊത്തം 126.13 കോടി രൂപയുടെ പ്രിൻസിപ്പൽ തുക കുടിശ്ശിക വരുത്തി.

ആർബിഐ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കമ്പനി 2020 ഒക്ടോബർ 27-മുതൽ ഒടിആർ സ്കീമിന് കീഴിലാണ്. ഒടിആർ സ്കീമിന്റെ ഭാഗമായ വിവിധ ബാങ്കുകൾക്കും വായ്പക്കാർക്കും 126.13 കോടി രൂപയുടെ തുക അടയ്ക്കാനുള്ള അവസാന തീയതി 2022 സെപ്റ്റംബർ 30 ആയിരുന്നു.

ബാങ്കുകളോടും വായ്പ ദാതാക്കളോടുമുള്ള മേൽപ്പറഞ്ഞ ബാധ്യതകൾ നിശ്ചിത തീയതിയിൽ നിറവേറ്റാൻ കമ്പനിക്ക് കഴിഞ്ഞിലെന്ന് എഫ്ഇഎൽ ഒരു റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു. ഐഡിബിഐ ബാങ്ക്, ഇന്ത്യൻ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ എന്നി ബാങ്കുകൾക്കുള്ള തിരിച്ചടവിലാണ് കമ്പനി വീഴ്ച വരുത്തിയത്.

മറ്റ് ഫ്യൂച്ചർ ഗ്രൂപ്പ് സ്ഥാപനങ്ങളെപ്പോലെ ആസ്തികളുടെ ധനസമ്പാദനത്തിലൂടെ കടം തീർക്കാൻ എഫ്ഇഎൽ ഉദ്ദേശിക്കുന്നു. നിർമ്മാണം, വ്യാപാരം, ആസ്തികൾ പാട്ടത്തിന് നൽകൽ, ലോജിസ്റ്റിക് സേവനങ്ങൾ എന്നിവയുടെ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന കമ്പനിയാണ് ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡ്.

X
Top