പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

ഇന്ത്യ-യുകെ എഫ്ടിഎ: ബ്രിട്ടീഷ് ഉത്പന്നങ്ങള്‍ക്കുമേലുള്ള ഇറക്കുമതി തീരുവ ശരാശരി 15 ശതമാനത്തില്‍ നിന്ന് 3 ശതമാനമാകും

ന്യൂഡല്‍ഹി: ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) യാഥാര്‍ത്ഥ്യമാകുന്നതോടെ യുകെയില്‍ നിന്നുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി താരിഫ് 15 ശതമാനത്തില്‍ നിന്ന് 3 ശതമാനമായി കുറയ്ക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകും. ഇതോടെ യുകെയില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള കയറ്റുമതി ദീര്‍ഘകാലത്തില്‍ 60 ശതമാനം വര്‍ദ്ധിച്ച് 15.7 ബില്യണ്‍ പൗണ്ടിന്റേതാകും.

യുകെയില്‍ നിന്നുള്ള എയ്‌റോസ്‌പേസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ഇന്ത്യ ചുമത്തുന്ന 11 ശതമാനം തീരുവ രാജ്യം ഉപേക്ഷിക്കുകയും ഇലക്ടിക്കല്‍ യന്ത്രങ്ങളുടെ 22 ശതമാനം തീരുവ വെട്ടിക്കുറയ്ക്കുകയോ പൂര്‍ണ്ണമായി ഒഴിവാക്കുകയോ ചെയ്യും.

മെഡിക്കല്‍ ഉപകരണങ്ങളുടെ താരിഫ് 8.25 ശതമാനം മുതല്‍ 13.75 ശതമാനം വരെ കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുമ്പോള്‍ യുകെയില്‍ നിന്നുള്ള വിസ്‌ക്കിയ്ക്ക് മുകളലിള്ള തീരുവ പകുതിയായാണ് കുറയുക. അതായത് ഇപ്പോഴുള്ള 150 ശതമാനത്തില്‍ നിന്നും ആദ്യഘട്ടത്തില്‍ 75 ശതമാനമായും പിന്നീട് 40 ശതമാനമായും കുറയും. വാഹനങ്ങളുടെ തീരുവയും ക്രമേണ 10 ശതമാനമായി കുറയ്ക്കാന്‍ ഇന്ത്യ നിര്‍ബന്ധിതമാകും.

ഏകദേശം 99% ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ (നികുതി) നീക്കം ചെയ്യാന്‍ യുകെയും തയ്യാറായിട്ടുണ്ട്. ഇത് ഇന്ത്യയുടെ കയറ്റുമതി മൂല്യത്തിന്റെ 100 ശതമാനവും വരും. അതുകൊണ്ടുതന്നെ മിക്കവാറും എല്ലാ ഇന്ത്യന്‍ കയറ്റുമതി ഉത്പന്നങ്ങളും ഇപ്പോള്‍ പൂജ്യം അല്ലെങ്കില്‍ കുറഞ്ഞ താരിഫുകളിലാണ് യുകെ വിപണിയില്‍ പ്രവേശിക്കുക.

പ്രത്യേകിച്ച് തുണിത്തരങ്ങള്‍, സമുദ്രോത്പന്നങ്ങള്‍, തുകല്‍, പാദരക്ഷകള്‍, സ്പോര്‍ട്സ് സാധനങ്ങള്‍, കളിപ്പാട്ടങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങി മനുഷ്യവിഭവശേഷി ആവശ്യമുള്ള ഉത്പന്നങ്ങള്‍.

X
Top