ഇന്ത്യയുടെ ആഭ്യന്തര ടയർ വ്യവസായം 13 ലക്ഷം കോടിയിലെത്തുംവിഴിഞ്ഞം ഭൂഗര്‍ഭ തീവണ്ടിപ്പാതക്കുള്ള സര്‍ക്കാര്‍ അനുമതി ഉടൻപുതുനിക്ഷേപത്തിൽ വൻകുതിപ്പുമായി കേരളം; 2021-25 കാലഘട്ടത്തിൽ മാത്രം 70,916 കോടിയുടെ 
പുതിയ നിക്ഷേപംഇന്ത്യയും യുഎഇയും സാമ്പത്തിക പങ്കാളിത്തം ശക്തിപ്പെടുത്തുന്നുയുഎസ് നവംബറോടെ തീരുവ പിന്‍വലിച്ചേയ്ക്കും: സിഇഎ

നിരക്ക് വര്‍ദ്ധന: എഫ്പിഐകള്‍ പിന്‍വലിച്ചത് 7,500 കോടി

മുംബൈ: ഒക്‌ടോബര്‍ ആദ്യ രണ്ടാഴ്ചയില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഇക്വിറ്റി വിപണിയില്‍ നിന്ന് പിന്‍വലിച്ചത് 7,500 കോടി രൂപ. കേന്ദ്രബാങ്കുകള്‍ പണനയം കര്‍ശനമാക്കുമെന്ന ഭീതിയാണ് നിക്ഷേപകരെ അകറ്റുന്നത്. ഇതോടെ, 2022ല്‍ പിന്‍വലിക്കപ്പെട്ട മൊത്തം നിക്ഷേപം 1.76 ലക്ഷം കോടി രൂപയുടേതായി.

ഡെപ്പോസിറ്ററീസിലെ കണക്കുപ്രകാരം, ഒക്ടോബര്‍ 3-14 കാലയളവില്‍ 7,458 കോടി രൂപയുടെ നിക്ഷേപമാണ് പുറത്തേയ്ക്ക് ഒഴുകിയത്. സെപ്തംബറില്‍ 7,600 കോടി രൂപയുടെ ഓഹരികള്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) വിറ്റഴിച്ചു. ഓഗസ്റ്റില്‍ 51,200 കോടി രൂപയും ജൂലൈയില്‍ 5,000 കോടി രൂപയും എഫ്പിഐകള്‍ അറ്റനിക്ഷേപം നടത്തി.

അതിന് മുന്‍പ്, വിദേശ നിക്ഷേപകര്‍ തുടര്‍ച്ചയായി ഒമ്പത് മാസം അറ്റ വില്‍പ്പനക്കാരായിരുന്നു. ഇക്വിറ്റിയ്ക്ക് പുറമെ ഡെബ്റ്റ് മാര്‍ക്കറ്റിനും വിദേശ നിക്ഷേപം നഷ്ടപ്പെട്ടിട്ടുണ്ട്.
2,079 കോടി രൂപയുടെ വിദേശ നിക്ഷേപമാണ് കട വിപണിയില്‍നിന്നും പിന്‍വലിക്കപ്പെട്ടത്. ഭൗമ രാഷ്ട്രീയ പ്രശ്‌നങ്ങളും, പണപ്പെരുപ്പവും കണക്കിലെടുക്കുമ്പോള്‍ എഫ്പിഐകള്‍ നിക്ഷേപം പിന്‍വലിക്കുന്നത് തുടരാനാണ് സാധ്യതയെന്ന് കോടക് സെക്യൂരിറ്റീസിലെ ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയ്ല്‍) ശ്രീകാന്ത് ചൗഹാന്‍ പറഞ്ഞു.

ഇന്ത്യയെ കൂടാതെ, ഫിലിപ്പീന്‍സ്, തായ്‌വാന്‍, തായ്‌ലന്‍ഡ് എന്നിവിടങ്ങളിലേയ്ക്കുള്ള എഫ്പിഐ ഒഴുക്കും നെഗറ്റീവായിരുന്നു.

X
Top