നിക്ഷയ് മിത്രയുമായി കൈകോർത്ത് യുഎസ്ടിസുരക്ഷിതവും വിശ്വസനീയവുമായ എഐ ചർച്ച ചെയ്ത് ഇന്ത്യ എഐ ഇംപാക്ട് സമ്മിറ്റ്സംരംഭകർക്ക് വഴികാണിക്കാൻ ടൈകോൺ കേരളവിമാനക്കമ്പനികളുടെ നഷ്ടം ഇക്കുറി ഇരട്ടിയാകുമെന്ന് റിപ്പോർട്ട്ഡിജിറ്റല്‍ സ്വര്‍ണത്തിന് സുരക്ഷ ഉറപ്പാക്കാന്‍ സെബിയെ സമീപിച്ച് കമ്പനികള്‍

എഫ്പിഐ നിക്ഷേപം 9 മാസത്തെ ഉയരത്തില്‍

ന്യൂഡല്‍ഹി: വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) മെയ് മാസം ഇന്ത്യന്‍ ഇക്വിറ്റികള്‍ വാങ്ങുന്നത് തുടര്‍ന്നു. മെയ് 26 വരെ 37,317 കോടി രൂപയുടെ അറ്റ വിദേശ നിക്ഷേപമാണ് രേഖപ്പെടുത്തിയത്. ഇത് ഒമ്പത് മാസത്തെ ഉയര്‍ന്ന നിക്ഷേപമാണ്.

എല്ലാ മേഖലകളിലും നിക്ഷേപം വിന്യസിച്ചെങ്കിലും എഫ്പിഐകള്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത് ധനകാര്യ സേവന ഓഹരികളിലാണ്. പ്രവണത തുടര്‍ന്നാല്‍ നിഫ്റ്റി50 റെക്കോര്‍ഡ് ഉയരം കൈവരിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു.

എന്‍എസ്ഡിഎല്‍ ഡാറ്റ അനുസരിച്ച്, മെയ് 1 മുതല്‍ 26 വരെ ഇന്ത്യന്‍ ഇക്വിറ്റികളിലെ എഫ്പിഐകളുടെ വരവ് 37,317 കോടി രൂപയാണ്. ഇത് 2023 ലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വാങ്ങല്‍ മാത്രമല്ല, കഴിഞ്ഞ വര്‍ഷം നവംബറിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണ്.

കൂടാതെ, സ്റ്റോക്ക് എഡ്ജ് ഡാറ്റ അനുസരിച്ച്, വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) മെയ് മാസത്തില്‍ ഇതുവരെ ഇന്ത്യന്‍ ഇക്വിറ്റികളില്‍ 20,606.80 കോടി രൂപ നിക്ഷേപിച്ചു. ഏപ്രില്‍ മാസത്തില്‍ എഫ്പിഐകളുടെ വരവ് 11,631 കോടി രൂപയായിരുന്നു.

X
Top