കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

വിദേശ നിക്ഷേപകര്‍ റിയല്‍ എസ്റ്റേറ്റ്‌ ഓഹരികളില്‍ ബുള്ളിഷ്‌

വിദേശ ഫണ്ട്‌ മാനേജര്‍മാര്‍ റിയല്‍ എസ്റ്റേറ്റ്‌ ഓഹരികളിലേക്ക്‌ വീണ്ടും ആകൃഷ്‌ടരാകുന്നു. ഡിസംബര്‍ ഒന്നിനും 15നും ഇടയില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ 3150 കോടി രൂപയാണ്‌ റിയല്‍ എസ്റ്റേറ്റ്‌ ഓഹരികളില്‍ നിക്ഷേപിച്ചത്‌.

ഡിസംബറില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയ നിക്ഷേപത്തിന്റെ 35 ശതമാനവും റിയല്‍ എസ്റ്റേറ്റ്‌ ഓഹരികള്‍ വാങ്ങാനാണ്‌ വിനിയോഗിച്ചത്‌. വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ കഴിഞ്ഞ ഒരു വര്‍ഷമായി റിയല്‍ എസ്റ്റേറ്റ്‌ ഓഹരികള്‍ തുടര്‍ച്ചയായി വില്‍ക്കുകയാണ്‌ ചെയ്‌തത്‌.

കഴിഞ്ഞ 12 മാസത്തിനിടെ പത്ത്‌ മാസവും അവ റിയല്‍ എസ്റ്റേറ്റ്‌ ഓഹരികള്‍ വിറ്റു. കഴിഞ്ഞ ഒരു മാസത്തിനിടെ അവ വിറ്റഴിച്ചത്‌ 6055 കോടി രൂപയുടെ റിയല്‍ എസ്റ്റേറ്റ്‌ ഓഹരികളാണ്‌. എന്നാല്‍ ഡിസംബറില്‍ വിദേശ പോര്‍ട്‌ഫോളിയോ നിക്ഷേപകര്‍ റിയല്‍ എസ്റ്റേറ്റ്‌ ഓഹരികളില്‍ താല്‍പ്പര്യം കാട്ടുകയാണ്‌ ചെയ്‌തത്‌.

ഭവനങ്ങളുടെയും വാണിജ്യാടിസ്ഥാനത്തിലുള്ള കെട്ടിടങ്ങളുടെയും നിര്‍മാണത്തിലുള്ള ഡിമാന്റ്‌ ഈയിടെയായി വര്‍ധിച്ചിട്ടുണ്ട്‌. ഡിഎല്‍എഫ്‌, ഒബ്‌റോയി റിയാല്‍റ്റി, ഗോദ്‌റെജ്‌ പ്രോപ്പര്‍ട്ടീസ്‌ തുടങ്ങിയ റിയല്‍ എസ്റ്റേറ്റ്‌ ഓഹരികള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാര്യമായ നേട്ടമൊന്നും നല്‍കിയില്ലെങ്കിലും തുടര്‍ന്ന്‌ ഈ ഓഹരികള്‍ മുന്നേറ്റം നടത്തുമെന്നാണ്‌ പ്രതീക്ഷ.

ലിസ്റ്റ്‌ ചെയ്‌ത മൂന്ന്‌ റിയല്‍ എസ്റ്റേറ്റ്‌ ഇന്‍വെസ്റ്റ്‌മെന്റ്‌ ട്രസ്റ്റുകള്‍ 2021-22നും 2024-25നും ഇടയില്‍ 15-20 ശതമാനം വരുമാന വളര്‍ച്ച കൈവരിക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

റിയല്‍ എസ്റ്റേറ്റിന്‌ പുറമെ കണ്‍സ്യൂമര്‍ ഗുഡ്‌സ്‌, എഫ്‌എംസിജി, കാപ്പിറ്റല്‍ ഗുഡ്‌സ്‌ എന്നീ മേഖലകളിലെ ഓഹരികള്‍ വാങ്ങാനും വിദേശ നിക്ഷേപകര്‍ താല്‍പ്പര്യം കാട്ടി.

കഴിഞ്ഞ മാസങ്ങളില്‍ ബാങ്കിംഗ്‌-ധനകാര്യ ഓഹരികള്‍ വാങ്ങിയ വിദേശ നിക്ഷേപകര്‍ ഡിസംബറില്‍ ഈ മേഖലയില്‍ നിന്നും 209 കോടി രൂപ പിന്‍വലിച്ചു.

X
Top