ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

ഐപിഒയ്ക്കായി ഡ്രാഫ്റ്റ് പേപ്പര്‍ സമര്‍പ്പിച്ച് ഫോക്‌സ് ഹോഗ് വെഞ്ച്വേഴ്‌സ്

ന്യൂഡല്‍ഹി: പ്രാഥമിക പബ്ലിക് ഓഫറിംഗി (ഐപിഒ) നായി മാര്‍ക്കറ്റ് റെഗുലേറ്റര്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ)യ്ക്ക് മുന്‍പാകെ ഡ്രാഫ്റ്റ് പേപ്പര്‍ സമര്‍പ്പിച്ചിരിക്കയാണ് ഫോക്‌സ്‌ഹോഗ് വെഞ്ച്വേഴ്‌സ്. 170-200 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. ഗ്രാമങ്ങളിലെ കര്‍ഷകര്‍, ചെറുകിട ബിസിനസുകള്‍, സ്ത്രീ സംരഭകര്‍ എന്നിവര്‍ക്ക് ബദല്‍ ധനസഹായ പരിഹാരം നല്‍കുന്ന സ്ഥാപനമാണിത്.

പണയ രഹിത സാമ്പത്തിക പദ്ധതികളാണ് പ്രധാന വാഗ്ദാനം. ഗ്രാമീണ ഇന്ത്യയിലെ ചെറുകിട നിക്ഷേപകര്‍ക്ക് ഉപകാരപ്പെടും വിധമാണ് പ്രവര്‍ത്തനമെന്ന് എംഡി തരുണ്‍ പൊദ്ദാര്‍ പറയുന്നു.ഒരു നിക്ഷേപമാണ്് കമ്പനി നടത്തുന്നത്.

ഇടോ ഇഎംഐയോ പലിശ നിരക്കോ ഇല്ല. പരസ്പര സമ്മതത്തോടെ ലാഭത്തില്‍ നിന്ന് ഒരു ശതമാനം ഫോക്‌സ്‌ഹോഗിന് ലഭിക്കുന്നു. ചെറുകിട കര്‍ഷകരിലും സംഭകരിലുമുള്ള സ്ത്രീ ശാക്തീകരണമാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.

നിലവില്‍ 24 ബ്രാഞ്ചുകളും 13 മൈക്രോ ബ്രാഞ്ചുകളും 40 ഉപഭോക്തൃ സേവന പോയിന്റുകളുമുള്ള കമ്പനി ഇന്ത്യയ്ക്ക് പുറമെ മാള്‍ട്ടയിലും യൂറോപ്പിലും സാന്നിധ്യമറിയിച്ചിട്ടുണ്ട്.

X
Top